കൊച്ചി: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ ബൂത്തിലും വിവിപാറ്റ് (വി.വി.പി.എ.ടി) മെഷീൻ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മുഴുവൻ ബൂത്തിെലയും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ആം ആദ്മി പാർട്ടി ചെങ്ങന്നൂർ മണ്ഡലം കൺവീനർ രാജീവ് പള്ളത്തിെൻറ ഹരജിയിൽ ആവശ്യമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കും നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പുവരുത്താൻ വോട്ടുയന്ത്രത്തിൽനിന്ന് േപപ്പർ സ്ലിപ് പുറത്തുവരുന്ന സംവിധാനമാണ് വിവിപാറ്റ്. സുബ്രഹ്മണ്യം സ്വാമിയും തെരഞ്ഞെടുപ്പ് കമീഷനും തമ്മിലെ കേസിൽ വോട്ടർമാരുടെ വിശ്വാസം പുനഃസ്ഥാപിക്കാൻ വിവിപാറ്റ് എല്ലാ ബൂത്തിലും സ്ഥാപിക്കണമെന്ന് 2013ൽ ചീഫ് ജസ്റ്റിസ് സദാശിവത്തിെൻറ വിധിയുള്ളതാണ്. ഇത് നടപ്പാക്കാത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹരജിയിൽ വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി സമയം നീട്ടി നൽകുകയും ചെയ്തു. എന്നാൽ, മുഴുവൻ ബൂത്തിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു ശതമാനം മുതൽ അഞ്ചുശതമാനം വരെ സ്ലിപ്പുകൾ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരിൽ മുഴുവൻ വിവിപാറ്റ് സ്ലിപ്പും എണ്ണണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.