​െകാള്ളപ്പലിശക്കാരെ പിടികൂടിയ സംഭവം: എൻ.ഐ.എ അന്വേഷണ ഹരജി തള്ളി

കൊച്ചി: കൊള്ളപ്പലിശക്ക് പണം നൽകിയെന്ന് ആരോപിച്ച് മൂന്ന് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്‌ത സംഭവത്തിലെ അന്വേഷണം എൻ.ഐ.എക്ക് വിടണമെന്ന ഹരജി ഹൈകോടതി തള്ളി. തമിഴ്നാട്ടിൽനിന്ന് വൻതോതിൽ കള്ളപ്പണം എത്തുന്നുണ്ടെന്നും ഇൗ തുകയത്രയും ഇവിടെ വെളുപ്പിച്ച് നൽകുകയാെണന്നും ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി ദിലീപ് മാത്യു കൊല്ലമൂല സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് തള്ളിയത്. മാർച്ച് ഒമ്പതിനാണ് കൊച്ചിയിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുക്കേണ്ടതെന്നായിരുന്നു ഹരജിയിലെ ആവശ്യം. രാജ്യദ്രോഹക്കുറ്റമായതിനാൽ യു.എ.പി.എയും ചുമത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാതെ ഹൈേകാടതിയെ നേരിട്ട് സമീപിച്ചത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.