കൊച്ചി: കേരളത്തിലെ അവയവ സ്വീകര്‍ത്താക്കള്‍ പ്രത്യേക സംഘടന രൂപവത്കരിച്ചു. അവയവമാറ്റം നടത്തിയവർ നേരിടുന്ന പ്രശ്‌നങ്ങളിൽ സര്‍ക്കാറിെൻറ ശ്രദ്ധക്ഷണിക്കാനും പരിഹാരമുണ്ടാക്കാനുമാണ് ഫെഡറേഷന്‍ ഓഫ് ഓര്‍ഗന്‍ റെസിപ്യയൻറ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപവത്കരിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതിനകം നാനൂറോളം പേര്‍ സംഘടനയില്‍ അംഗങ്ങളാണ്‍. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നവർക്ക് സര്‍ക്കാര്‍ മൂന്നുലക്ഷം കാരുണ്യവഴി ധനസഹായം നല്‍കാറുണ്ട്‍. എന്നാല്‍, ഈ തുക ദീർഘകാലമായി കുടിശ്ശികയായതിനാല്‍ പല ആശുപത്രികളും ശസ്ത്രക്രിയ നടത്തുന്നില്ല. ഒരു കോടിയോളം രൂപയാണ് വിവിധ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്‍. ഈ തുക വേഗം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കൂടാതെ, സഹായം ഏഴുലക്ഷമായി ഉയര്‍ത്തുകയും വേണം. ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത കാരുണ്യയിലൂടെ ഉറപ്പാക്കണം. ഡയാലിസിസ് രോഗികള്‍ക്ക് വൃക്ക മാറ്റിെവച്ചശേഷം നല്‍കുന്ന പെന്‍ഷന്‍ 1000 രൂപയെന്നത് 3000 ആക്കുക, സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു. പ്രസിഡൻറ് വി.ജി. ചന്ദ്രശേഖരന്‍, വൈസ്പ്രസിഡൻറ് ജോണ്‍സണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി പ്രശോബ് വി.സി, സി.പി. സാബു എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.