കാന പൊളിച്ചത്​ ദുരിതമാകുന്നു

ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനര്‍നിർമാണവുമായി ബന്ധപ്പെട്ട് കലുങ്ക് പണിയുന്നതി​െൻറ ഭാഗമായി കാന പൊളിച്ചത് ദുരിതമായി. ഇതുമൂലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ കാനയിൽനിന്ന് മലിനജലം റോഡിലക്ക് ഒഴുകുകയാണ്. 15 ദിവസമായി ജനം ദുര്‍ഗന്ധംമൂലം മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്. വിജയാ ബാങ്ക് എ.ടി.എം കൗണ്ടറിന് മുന്നില്‍ മലിനജലം നിറഞ്ഞ് അകത്ത് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനം പരാതി നൽകിയെങ്കിലും പൊതുമരാമത്ത് അധികൃതരോ നഗരസഭയോ നടപടി സ്വീകരിച്ചിട്ടില്ല. ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിൽനിന്ന് കാനയിലേക്ക് തള്ളുന്ന മലിനജലമാണിത്. കാനയിലേക്ക് മലിനജലം തള്ളരുതെന്ന് ബന്ധപ്പെട്ടവര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് ലംഘിക്കുകയാണ്. പുറക്കാട് പഞ്ചായത്ത് ബജറ്റ് കടൽക്ഷോഭ ദുരിതബാധിതർക്ക് കേന്ദ്രം നിർമിക്കും അമ്പലപ്പുഴ: കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസകേന്ദ്രം നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 15 ലക്ഷം പുറക്കാട് പഞ്ചായത്ത് ബജറ്റിൽ വകയിരുത്തി. ഭവന-ഭൂരഹിതർക്ക് വീടും സ്ഥലവും എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് 56 ലക്ഷവും വകയിരുത്തി. കാർഷിക-മത്സ്യ മേഖലകളിലെ തൊഴിലാളികളുടെ ഉന്നമനത്തിനും തുക നീക്കിവെച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഗാർഹിക വാട്ടർ കണക്ഷന് ഒമ്പത് ലക്ഷവും കുടിവെള്ള പൈപ്പ് ലൈൻ നീട്ടുന്നതിന് 10 ലക്ഷവും വകയിരുത്തി. മാലിന്യമുക്ത പഞ്ചായത്തായി മാറ്റാൻ 19 ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് എട്ട് കോടിയും നീക്കിവെച്ചു. വൈസ് പ്രസിഡൻറ് ശശികാന്തൻ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് റഹ്മത്ത് ഹാമിദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, അംഗങ്ങളായ പി. സാബു, രാജേശ്വരി കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. അവധിക്കാല കോച്ചിങ് ക്യാമ്പ് ആലപ്പുഴ: ആലപ്പുഴ വൈ.എം.സി.എ ബാസ്‌കറ്റ്ബാള്‍, ടേബിള്‍ ടെന്നിസ് അക്കാദമികളുടെ ആഭിമുഖ്യത്തില്‍ ബാസ്‌കറ്റ്ബാള്‍, ടേബിള്‍ ടെന്നിസ് എന്നിവക്ക് അവധിക്കാല കോച്ചിങ് ക്യാമ്പ് നടത്തും. ഏപ്രില്‍ രണ്ട് മുതല്‍ മേയ് 18 വരെയാണ് ക്യാമ്പ്. കൂടാതെ ചിത്രരചന, മ്യൂസിക്, മ്യൂസിക്കല്‍ ഇന്‍സ്ട്രുമ​െൻറ്സ് (വയലിന്‍, കീ ബോര്‍ഡ്, ഗിറ്റാര്‍, തബല, ജാസ് ഡ്രംസ്) എന്നിവയില്‍ പരിശീലനവും ആരംഭിക്കുന്നു. വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ് എന്നിവക്കും പരിശീലനം നൽകും. അഞ്ച് മുതല്‍ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. താൽപര്യമുള്ളവര്‍ വൈ.എം.സി.എയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0477 2262313, 7025154845, 8281228328.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.