എസ്​.വൈ.എഫ്​​ സന്ദേശയാത്ര

കോതമംഗലം: സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'െഎക്യം അകലെയല്ല' പ്രമേയത്തിൽ നടക്കുന്ന സന്ദേശയാത്ര ജില്ല പ്രസിഡൻറ് ഇസ്മാഈൽ ബുഖാരി ഏഴിമല തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശംസുദ്ദീൻ വഹബി പോഞ്ഞാശ്ശേരി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ വർക്കിങ് സെക്രട്ടറി സിദ്ദീഖ് ബാഖവി മണിക്കിണർ പ്രമേയ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ ബഷീർ വഹബി അടിമാലിക്ക് ഇസ്മാഈൽ ബുഖാരി ഏഴിമല തങ്ങൾ പതാക കൈമാറി. നജീബ് വഹബി കൂറ്റംവേലി സ്വാഗതവും മുജീബ് വഹബി നന്ദിയും പറഞ്ഞു. ജാഥ പര്യടനം വെള്ളിയാഴ്ച മട്ടാഞ്ചേരിയിൽ സമാപിക്കും. ചെറുവട്ടൂർ ഗവ.എൽ.പി സ്കൂളിൽ മികവുത്സവം കോതമംഗലം: ചെറുവട്ടൂർ ഗവ. എൽ.പി സ്കൂളിൽ 'മികവുത്സവം' സംഘടിപ്പിച്ചു. ചെറുവട്ടൂർ സ്കൂൾ ജങ്ഷനിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. മികവുകളുടെ പ്രദർശനം വാർഡ് അംഗം പി.എ. ഷിഹാബ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. ബിജു അധ്യക്ഷത വഹിച്ചു. കുട്ടികൾ നിർമിച്ച മഴവിൽ സോപ്പുകൾ, ക്ലാസ് കലണ്ടറുകൾ, വായന കാർഡുകൾ, കൈയെഴുത്തു മാസികകൾ, പഠനോപകരണങ്ങൾ എന്നിവയും പ്രദർശനത്തിനൊരുക്കിയിരുന്നു. ഹെഡ്മിസ്ട്രസ് ടി.ആർ.സലില കുമാരി, സ്റ്റാഫ് സെക്രട്ടറി കെ.എം. നൗഫൽ, ചെറുവട്ടൂർ നാരായണൻ, വിലാസിനി, എം.എച്ച്.സുബൈദ, ബിന്ദു മോൾ, ടി.എ. സാലിഹ, സി.ആർ മേഘ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.