ജലപാത 2020 മേയിൽ കമീഷൻ ചെയ്യും

നെടുമ്പാശ്ശേരി: കാസർകോട് ഹോസ്ദുർഗ്് മുതൽ കോവളം വരെ നിർദിഷ്ട ജലപാത 2020 മേയിൽ കമീഷൻ ചെയ്യുമെന്ന്്് സിയാൽ എം.ഡി. വി.ജെ. കുര്യൻ അറിയിച്ചു. സംസ്ഥാന സർക്കാറും സിയാലും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിൽനിന്നും കൊച്ചി മറൈൻ ൈഡ്രവിലേക്ക്്് ബോട്ട് യാത്ര ഒരുക്കും. സോളാർ ബോട്ടായിരിക്കും ഉപയോഗിക്കുക. മലിനീകരണം തടയാൻ ലക്ഷ്യമിട്ടാണ് സോളാർ ബോട്ട്്് ഉപയോഗിക്കുന്നത്. സിയാൽ ഏറ്റെടുത്ത്് നടത്തുന്ന അരിപ്പാറ ജലവൈദ്യുത പദ്ധതി ആഗസ്റ്റിൽ കമീഷൻ ചെയ്യും. സർക്കാർ പണം നൽകിയാൽ എയർസ്ട്രിപ്പുകൾ നിർമിച്ചുനൽകാൻ സിയാൽ തയാറാണെന്നും കുര്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.