സംവരണ മണ്ഡലങ്ങളി​െല ജനപ്രതിനിധികള്‍ ശാപമാണെന്ന്

കൊച്ചി: സംസ്ഥാനത്ത് സംവരണ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ സംവരണ സമുദായങ്ങൾക്ക് ശാപമാണെന്ന് ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മ​െൻറ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് എംപ്ലോയീസ്. ഇത്തരത്തിൽ ജയിച്ചുവരുന്നവർ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങളെ അവജ്ഞയോടെയാണ് കാണുന്നതെന്നും ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2020 മുതല്‍ ദ്വയാംഗ മണ്ഡലം രൂപവത്കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണം‍. പട്ടികജാതി-പട്ടിക വര്‍ഗ പീഡനനിരോധന നിയമം ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം‍. 2002 മുതല്‍ 2013വരെ രജിസ്റ്റര്‍ ചെയ്ത 7500 അതിക്രമക്കേസുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്‍. കേന്ദ്രസര്‍ക്കാറി​െൻറ കരാര്‍ നിയമന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു‍. 40ാം സംസ്ഥാന സമ്മേളനം മാർച്ച്് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് റിക്രിയേഷന്‍ ഹാളില്‍ നടത്തും‍. പൊതുസമ്മേളനം പാര്‍ലമ​െൻറംഗം ഡോ‍. ഉദിത് രാജ് ഉദ്ഘാടനം ചെയ്യും‍. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകും‍. പ്രതിനിധി സമ്മേളനം മുന്‍ എം.എല്‍.എ വി.കെ. ബാബു ഉദ്ഘാടനം ചെയ്യും‍. സാമൂഹിക പ്രവര്‍ത്തകരായ എം. ഗീതാനന്ദന്‍, സണ്ണി എം. കപിക്കാട്, ധന്യ രാമന്‍, വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയ അനില്‍ അമര, എ.കെ. വാസു, രേഖ രാജ്, പി.കെ. സതീഷ്‌കുമാര്‍ എന്നിവരെ ആദരിക്കും‍. സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് കെ.കെ. മോഹനന്‍, വൈസ് പ്രസിഡൻറ് കെ. വിദ്യാധരന്‍, ജനറല്‍ സെക്രട്ടറി പി.കെ. സന്തോഷ് കുമാര്‍, സെക്രട്ടറി ടി.എസ്. മനോജ്കുമാര്‍, ട്രഷറർ ഇ.കെ. രവി എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.