നാമനിർദേശ പത്രിക സമർപ്പിച്ചു

കൂത്താട്ടുകുളം: ഫാർമേഴ്സ് സർവിസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് നേതൃത്വത്തിെല സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ നാമനിർദേശപത്രിക നൽകി. തെരഞ്ഞെടുപ്പ് ഒരുക്കത്തിന് മുന്നോടിയായുള്ള കൺെവൻഷൻ സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. എൻ.സി.പി നേതാവ് എം.എം. അശോകൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ്, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സി.എൻ. പ്രഭകുമാർ, കെ. ചന്ദ്രശേഖരൻ, എ.എസ്. രാജൻ (രക്ഷാ), എ.കെ. ദേവദാസ് (ചെയർ), എം.ആർ. സുരേന്ദ്രനാഥ് (കൺ), ജോയി ജോസഫ് (വൈസ് ചെയർ) എന്നിവർ ഭാരവാഹികളായുള്ള 501അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.