കൊച്ചി: കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ കാമ്പസിലെ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനത്തിലേക്ക് (സിഫ്‌റി) ഗവേഷണ പ്രോജക്ടിൽ യങ് പ്രഫഷനൽ- 2 കാറ്റഗറിയിൽ താൽക്കാലിക ഒഴിവ്. ഫിഷറീസ് റിസോഴ്‌സ് മാനേജ്മെൻറ്, അക്വാകൾചർ എന്നിവയിലേതിലെങ്കിലും എം.എഫ്.എസ്.സി അല്ലെങ്കിൽ നാലു വർഷത്തെ ബി.എ.എഫ്.എസ്.സിയും അക്വാട്ടിക് എൻവയൺമെൻറ് മാനേജ്മെൻറും അല്ലെങ്കിൽ ഫിഷ് ആൻഡ് ഫിഷറീസ് സയൻസിൽ എം.എസ്‌സി സുവോളജിയാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം cifrikochi@gmail.com വിലാസത്തിൽ 31ന് മുമ്പ് അപേക്ഷ അയക്കണം. വിവരങ്ങൾക്ക്: www.cifri.ernet.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.