അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷം ഏപ്രില്‍ ഒന്നിന് കൊടിയേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച ദ്രവ്യകലശാഭിഷേകം നടക്കും. 10ന് ആറാട്ടോടെ സമാപിക്കും. ഒന്നിന് ഉച്ചക്ക് 12.15ന് കടിയക്കോല്‍ കൃഷ്ണനമ്പൂതിരിയുടെയും പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. 12.30ന് കൊടിയേറ്റ് സദ്യ. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിഗാനമേള, നൃത്തസന്ധ്യ, സംഗീതസദസ്സ്, കവിയരങ്ങ്, ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും, ഇരട്ടഗരുഡനും പടയണിയും, കഥകളി, ഓട്ടൻതുള്ളല്‍, തിരുവാതിരക്കളി, കുളത്തില്‍വേല, തിരുമുന്നില്‍വേല, ഭജന്‍, ഹരികഥ, ഭരതനാട്യം, ബാലെ, സ്‌പെഷൽ പഞ്ചവാദ്യം, അഷ്ടപദിക്കച്ചേരി, നാഗസ്വരക്കച്ചരി എന്നിവയുണ്ടാകും. വാർത്തസമ്മേളനത്തിൽ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ കെ. ഗോപാലകൃഷ്ണന്‍, ഉപദേശകസമിതി പ്രസിഡൻറ് കൊട്ടാരം ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ബി. ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. മോട്ടോർ തൊഴിലാളി ധർണ ഇന്ന് ആലപ്പുഴ: സംസ്ഥാന വ്യാപകമായി മോട്ടോർ തൊഴിലാളികൾ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ഒാട്ടോ-ടാക്സി-ടെമ്പോ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം മോട്ടോർ തൊഴിലാളി ധർണ നടത്തും. സി.ഐ.ടി.യു ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. തിരയിൽപെട്ട് മത്സ്യബന്ധന വള്ളം തകര്‍ന്നു അമ്പലപ്പുഴ: കൂറ്റൻ തിരമാലയില്‍പെട്ട് മത്സ്യബന്ധന വള്ളം തകര്‍ന്നു. വാടക്കല്‍ മത്സ്യഗന്ധി ജങ്ഷന് സമീപം തയ്യില്‍വീട്ടില്‍ വിത്സെൻറ ഫൈബര്‍ വള്ളമാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 6.45നാണ് സംഭവം. പുന്നപ്ര ചള്ളി കടല്‍ത്തീരത്ത് മീനുമായി അടുക്കുന്നതിനിടെ തകരുകയായിരുന്നു. വള്ളത്തിലുണ്ടായ ആറ് മത്സ്യത്തൊഴിലാളികള്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എൻജിന്‍, വല, അനുബന്ധ ഉപകരണങ്ങളും തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.