ബാങ്ക്​ കൊള്ളയടിക്കാൻ വന്നയാൾ ഒരു മണിക്കൂറിനകം അറസ്​റ്റിൽ

അരൂര്‍: സ്വകാര്യ ബാങ്ക് കൊള്ളയടിക്കാൻ എത്തിയ പ്രതിയെ ഒരു മണിക്കൂറിനകം പിടികൂടി പൊലീസ്സേന മികവ് തെളിയിച്ചു. എരമല്ലൂരിലുള്ള മുത്തൂറ്റ് ബാങ്കില്‍ തിങ്കളാഴ്ച രാവിലെ 9.30ഒാടെയാണ് മോഷണശ്രമം നടന്നത്. മാനേജരും മറ്റൊരു ജീവനക്കാരിയും എത്തി ബാങ്ക് തുറന്ന സമയം മാനേജരോട് സംശയം ചോദിക്കാനെന്ന വ്യാജേന അടുത്തുചെന്ന് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ലോക്കറി​െൻറ താക്കോല്‍ ആവശ്യപ്പെട്ട സമയം ജീവനക്കാരി സുരക്ഷാഅലാറം മുഴക്കി. ഇതോടെ അക്രമി ഓടി രക്ഷപ്പെട്ടു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ നിർദേശ പ്രകാരം സ്പെഷല്‍ ടീം സ്ഥലത്ത് കുതിച്ചെത്തി അന്വേഷണം ഏറ്റെടുത്ത് ബാങ്കിലെയും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലെയും 25ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൈബര്‍ സെല്ലി​െൻറ സഹായത്താല്‍ 200ൽപരം മൊബൈല്‍ സിഗ്നലുകളും മറ്റും പരിശോധിച്ചു. ജില്ല മുഴുവനും അയല്‍ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രതി എഴുപുന്ന പഞ്ചായത്ത് പുത്തന്‍ നികർത്തിൽ അജിത്തിനെ (26) എരമല്ലൂര്‍ മോഹം ഹോസ്പിറ്റലിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാല്‍, കുത്തിയതോട് സി.െഎ സജീവന്‍, അരൂര്‍ എസ്.െഎ ജോസഫ്, സ്പെഷല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരായ സേവ്യര്‍, നിസാര്‍, ശ്രീജിത്ത്, സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.