ആദ്യ യാത്ര അവിസ്മരണീയമാക്കി സബർമതിയിലെ കുരുന്നുകൾ

ആലപ്പുഴ: ആദ്യ യാത്ര അവിസ്മരണീയമാക്കി ഹരിപ്പാട് സബർമതി സ്പെഷൽ സ്കൂൾ ആൻഡ് റിഹാബിലിറ്റേഷൻ സ​െൻററിലെ 16 കുരുന്നുകൾ. മധുരം നൽകി വരവേറ്റ് കലക്ടർ ടി.വി. അനുപമ. പഠനയാത്രയുടെ ഭാഗമായി കലക്ടറേറ്റ്, ജില്ല പഞ്ചായത്ത്, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവ സന്ദർശിക്കാനാണ് 16 വിദ്യാർഥികൾ അടക്കം 30 അംഗ സംഘം തിങ്കളാഴ്ച ഉച്ചയോടെ ഹരിപ്പാടുനിന്ന് ആലപ്പുഴയിൽ പ്രത്യേക ടൂറിസ്റ്റ് ബസിൽ എത്തിയത്. ഇതാദ്യമായാണ് സബർമതിയിലെ കുരുന്നുകൾ പുറത്തേക്ക് യാത്ര ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനുശേഷം 2.30ഓടെ കലക്ടർ ടി.വി. അനുപമയെ ആദ്യം സന്ദർശിച്ചു. കുരുന്നുകളെ കണ്ടതോടെ കസേരയിൽനിന്ന് എഴുന്നേറ്റ് പേരുവിവരങ്ങൾ അന്വേഷിച്ചു. അതിനുശേഷം സ്നേഹ സമ്മാനമായി 16 പേരും കലക്ടർക്ക് റോസ പൂക്കൾ സമ്മാനിച്ചു. മധുരം നൽകി സ്വീകരിച്ചതോടെ കുരുന്നുകൾ കലക്ടറോട് കൂടുതൽ അടുത്തു. പിന്നീട് കുട്ടികളുടെ കലാപരിപാടികളുടെ വേദിയായി കലക്ടറുടെ ചേംബർ മാറി. സിനിമ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ അനുകരിച്ച് അഭിജിത്തും പാട്ടുപാടി ആതിരയും കലക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൈയടി ഏറ്റുവാങ്ങി. ആലപ്പുഴ സെൻട്രൽ റോട്ടറി ക്ലബി​െൻറ നേതൃത്വത്തിലാണ് കുട്ടികളെ ആലപ്പുഴ കാണാൻ കൊണ്ടുവന്നത്. ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു യാത്ര ഒരുക്കിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി ഇവർക്കായി വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ട് യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ഒപ്പം സ്കൂൾ പ്രിൻസിപ്പൽ എസ്. ശ്രീലക്ഷ്മി, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എസ്. ദീപു, സ്കൂൾ വർക്കിങ് ബോർഡ് ചെയർമാൻ ജോൺ തോമസ്, ഡയറക്ടർ ബോർഡ് അംഗം ഷംസുദ്ദീൻ കായിപ്പുറം, ആയമാരായ രാഖി, സുജാത, പി.ടി.എ പ്രസിഡൻറ് അജികുമാർ, റോട്ടറി ക്ലബ് പ്രതിനിധി ജെ. ജയകുമാർ തുടങ്ങിയവർ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. വാഹനപരിശോധനക്കിടെ രണ്ടുപേരുടെ മരണം: സർക്കാർ ധനസഹായം നൽകണം -എ.െഎ.വൈ.എഫ് ആലപ്പുഴ: കഞ്ഞിക്കുഴിയിൽ പൊലീസി​െൻറ വാഹന പരിശോധനക്കിടെ സുമി എന്ന വീട്ടമ്മ ഉൾെപ്പടെ രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് എ.െഎ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസി​െൻറ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവാണ് സംഭവത്തിന് കാരണം. വാഹന പരിശോധനയുടെ പേരിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കഞ്ഞിക്കുഴി സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം നൽകാൻ സർക്കാർ തയാറാകണമെന്നും ജില്ല പ്രസിഡൻറ് സി.എ. അരുൺകുമാറും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് ബജറ്റ് ഇന്ന് ആലപ്പുഴ: ജില്ല പഞ്ചായത്തി​െൻറ 2018-19 വർഷത്തെ ബജറ്റ് അവതരണം ചൊവ്വാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.