ആലപ്പുഴ: പമ്പുകൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു പണിമുടക്ക്. ആലപ്പുഴ വഴിച്ചേരിയിലുള്ള സപ്ലൈകോയുടെ പെട്രോൾ പമ്പ് മാത്രമാണ് പ്രവർത്തിച്ചത്. രാവിലെ മുതൽ ഇന്ധനം വാങ്ങാൻ എത്തിയവരുടെ വൻ തിരക്കായിരുന്നു ഇവിടെ. 10 കഴിഞ്ഞതോടെ റോഡിെൻറ ഇരുവശങ്ങളിലും ഇന്ധനം നിറക്കാൻ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. തിരക്ക് ക്രമാതീതമായി വർധിച്ചതോടെ ജീവനക്കാർക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഒടുവിൽ പൊലീസാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. റോഡിൽ വാഹനങ്ങൾ നിരന്നതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഉച്ചവരെ ഈ തിരക്ക് തുടർന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് പലരുടെയും യാത്ര പാതിവഴിയിലായി. വഴിച്ചേരി പെട്രോൾ പമ്പിൽ 10 ലക്ഷത്തിെൻറ വരുമാനമാണ് ലഭിച്ചത്. സമരം മുൻകൂട്ടി കണ്ട് ഇന്ധനം കരുതിയതിനാൽ വന്ന വാഹനങ്ങൾക്ക് നൽകാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത് -പാരമ്പര്യ വൈദ്യ സംഘടന ആലപ്പുഴ: പാരമ്പര്യ വൈദ്യ ഫെഡറേഷൻ തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) പ്രതിഷേധിച്ചത് ചികിത്സ മാന്യതക്ക് ചേർന്നതല്ലെന്ന് അക്ഷയ ട്രഡീഷനൽ ആയുർവേദിക് ദൾ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ചികിത്സ ജീവിതവ്രതവും ഉപജീവനവുമാക്കിയ ലക്ഷം കുടുംബങ്ങൾ കേരളത്തിലുണ്ട്. അസോസിയേഷെൻറ ഈ പ്രസ്താവന അവർക്ക് മാനഹാനി വരുത്തിയതിനാൽ പിൻവലിച്ച് മാപ്പുപറയണമെന്ന് പ്രസിഡൻറ് സജീദ് ഖാൻ പനവേലിൽ, ജനറൽ സെക്രട്ടറി സെയ്ദ് വൈദ്യൻ പൂക്കരാത്ത് എന്നിവർ ആവശ്യപ്പെട്ടു. ഡി.സി.സി നേതൃയോഗം നാളെ ആലപ്പുഴ: കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡൻറുമാർ, പോഷക സംഘടന ജില്ല പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കുന്ന ഡി.സി.സി നേതൃയോഗം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ആർ. ശങ്കർ കോൺഗ്രസ് ഭവനിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.