സംഗീത സദസ്സോടെ വിടവാങ്ങി; മൂന്ന്​ പതിറ്റാണ്ട്​ നീണ്ട അധ്യാപനത്തിൽനിന്ന്​

ചെങ്ങന്നൂർ: സുപ്രഭ ടീച്ചറുെട മൂന്ന് പതിറ്റാണ്ട് പിന്നിട്ട സംഗീത അധ്യാപന ജീവിതത്തിന് സംഗീത സദസ്സോടെ വിട. ഒൗദ്യോഗിക ജീവിതത്തിൽനിന്ന് വിടവാങ്ങിയെങ്കിലും സംഗീതലോകത്ത് ഇനിയും താൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സുപ്രഭ ടീച്ചർക്ക് വിദ്യാർഥികളും അധ്യാപകരും പൂർവ വിദ്യാർഥികളും പി.ടി.എയും ഒരുക്കിയ യാത്രയയപ്പ് സമ്മേളനം. 1987 ഫെബ്രുവരി 25ന് തിരുവൻവണ്ടൂർ ഗവ. എൽ.പി.എസിൽ സംഗീതാധ്യാപികയായ പി.ജി. സുപ്രഭ ചുനക്കര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പാണ്ടനാട് നോർത്ത് ജെ.ബി.എസ് എന്നിവിടങ്ങളിൽ വർക്ക് അറേഞ്ച്മ​െൻറ് ഭാഗമായി ടീച്ചർ പ്രവർത്തിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സംഗീതത്തി​െൻറ ബാലപാഠങ്ങൾ പകർന്നുനൽകി. തിരുവൻവണ്ടൂരിലെ വിവിധ സാംസ്കാരിക കലാകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും സംഗീതക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കട കട്ടയ്ക്കോട് ജെ.വി.എൻ.എസ് കോട്ടേജിൽ വി. ജ്ഞാനഭക്തൻ-പൊന്നമ്മ ദമ്പതികളുടെ മകളാണ് സുപ്രഭ. സംഗീതജ്ഞരായ മാതാപിതാക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ലഭിച്ച ശിക്ഷണവും പ്രചോദനവുമാണ് സംഗീതലോകേത്തക്ക് എത്താൻ കാരണം. 1983ൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്ന് ഗാനഭൂഷണം വോക്കലിൽ ഉന്നതവിജയം കരസ്ഥമാക്കി. സുപ്രസിദ്ധ മൃദംഗവിദ്വാനും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ എ. മൈക്കിളാണ് ഭർത്താവ്. മക്കളായ അനീഷ പെരുമ്പാവൂർ മാർത്തോമ വിമൻസ് കോളജ് െഗസ്റ്റ് െലക്ചററും മനീഷ തിരുവല്ല കുറ്റപ്പുഴ മാർത്തോമ കോളജ് വിദ്യാർഥിനിയുമാണ്. സ്കൂളിൽ കഴിഞ്ഞദിവസം വിദ്യാർഥികളും ഹെഡ്മിസ്ട്രസ്, അധ്യാപകർ, പി.ടി.എ, പൂർവ വിദ്യാർഥികളും ചേർന്ന് ടീച്ചർക്ക് സ്വീകരണം ഒരുക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ഏലിക്കുട്ടി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സുപ്രഭ ടീച്ചറുടെ സംഗീതസദസ്സും നടന്നു. ഔദ്യോഗിക ജീവിതത്തിൽനിന്ന് മാത്രമാണ് വിട പറയുന്നതെന്നും സംഗീതലോകത്തുനിന്ന് വിരമിക്കൽ ഇല്ലെന്നും മറുപടി പ്രസംഗത്തിൽ ടീച്ചർ പറഞ്ഞു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷൻ മാന്നാർ: എൽ.ഡി.എഫ് മാന്നാർ ഈസ്റ്റ് മേഖല തെരഞ്ഞെടുപ്പ് കൺെവൻഷൻ ചൊവ്വാഴ്ച വൈകീട്ട് നാലിന് കുന്നത്തൂർ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.