കുടക്കാമരം^തവിട്ടപൊയ്ക റോഡി​െൻറ ടാറിങ്​ പൂർത്തിയായി

കുടക്കാമരം-തവിട്ടപൊയ്ക റോഡി​െൻറ ടാറിങ് പൂർത്തിയായി മാവേലിക്കര: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം നിർമാണം ആരംഭിച്ച കുടക്കാമരം-തവിട്ടപൊയ്ക റോഡി​െൻറ മെറ്റലിങ്, ടാറിങ് പണികൾ പൂർത്തീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 900 മീറ്റർ റോഡ് നിർമിക്കാൻ 83.5 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ നീക്കിെവച്ചത്. മുളക്കുഴ, മെഴുവേലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡായ കുടക്കാമരം-തവിട്ടപൊയ്ക റോഡി​െൻറ ഇരുവശത്തും നൂറുകണക്കിനാളുകളാണ് താമസിക്കുന്നത്. റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയതെന്ന് എം.പി പറഞ്ഞു. ദേശീയപാത നിലവാരത്തിലാണ് റോഡ് നിർമിച്ചത്. ഏപ്രിൽ മൂേന്നാടെ റോഡ് ഉദ്ഘാടനം നടത്തുമെന്നും എം.പി അറിയിച്ചു. ബുധനൂര്‍ ശ്രീനാരായണ കൺവെന്‍ഷന്‍ ആരംഭിച്ചു ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി ബുധനൂര്‍ കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒമ്പതാമത് ബുധനൂര്‍ ശ്രീനാരായണ കൺവെന്‍ഷന്‍ അനില്‍ പി. ശ്രീരംഗം ഉദ്ഘാടനം ചെയ്തു. സിന്ധു എസ്. ബൈജു അധ്യക്ഷത വഹിച്ചു. ഇ.എന്‍. മനോഹരന്‍, അമ്പിളി മഹേഷ്, പി.ഡി. രാജു, കെ.ടി. സതീശന്‍, ശാന്തമ്മ ബാലകൃഷ്ണന്‍, കെ.ആർ. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. കെ.ആര്‍. മോഹനന്‍ സ്വാഗതവും പി.ജെ. പ്രഭ നന്ദിയും പറഞ്ഞു. ദീര്‍ഘകാലം ശാഖ സെക്രട്ടറിയായിരുന്ന പി.കെ. പീതാംബരന്‍ വാലിയെ ആദരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണ കൺവെന്‍ഷനില്‍ വൈക്കം മുരളി, വിജയലാല്‍ നെടുങ്കണ്ടം, സുനില്‍ കുരുവിള തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ശബരിമല ഇടത്താവളത്തിന് ഇന്ന് ശിലയിടും ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെത്തുന്ന ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കുക എന്ന ലക്ഷ്യവുമായി ശബരിമല ഇടത്താവളത്തിന് ചൊവ്വാഴ്ച ശിലയിടും. പത്തുകോടി രൂപ മുടക്കി ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിന് സമീപമാണ് ഇടത്താവളം ഒരുങ്ങുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 500 പേര്‍ക്ക് ഒരേസമയം അന്നദാനത്തിനും 600 പേര്‍ക്ക് വിരിവെക്കാനും സൗകര്യമുള്ള മൂന്നുനില കെട്ടിടമാണ് ഉയരുന്നത്. പ്രാഥമിക ആവശ്യ സൗകര്യം, പെട്രോള്‍--ഡീസല്‍ പമ്പുകള്‍, എ.ടി.എം, ഡോര്‍മെട്രികള്‍ എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുങ്ങുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായുള്ള കരാറി​െൻറ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷനാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട സമുച്ചയത്തി​െൻറ തുടര്‍നടത്തിപ്പ് ചെങ്ങന്നൂര്‍ മഹാദേവര്‍ ദേവസ്വത്തിനായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.