കോണ്‍ക്രീറ്റ് റോഡുകൾക്ക്​ 90 ലക്ഷം വകയിരുത്തി അമ്പലപ്പുഴ വടക്ക്​ പഞ്ചായത്ത്

അമ്പലപ്പുഴ: വിവിധ വാര്‍ഡുകളില്‍ എട്ട് കിലോമീറ്ററോളം കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മിക്കുന്നതിന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 90 ലക്ഷം ബജറ്റില്‍ വകയിരുത്തി. ലൈഫ് പദ്ധതിയില്‍ 68 ലക്ഷവും എല്‍.ഇ.ഡി വഴിവിളക്ക് പദ്ധതിക്കും വിദ്യാഭ്യാസ മേഖലക്കുമായി 28 ലക്ഷം വീതവും മാലിന്യസംസ്‌കരണത്തിന് 16 ലക്ഷവും വകയിരുത്തി. ആകെ 17,68,09,038 രൂപ വരവും 17,05,87,000 രൂപ ചെലവും 62,22,038 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡൻറ് യു. രാജുമോന്‍ അവതരിപ്പിച്ച ബജറ്റ് സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് എ. അഫ്‌സത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. ലൈഫ് പദ്ധതിയില്‍ 48 ലക്ഷം പുന്നപ്ര തെക്ക് പഞ്ചായത്ത് വകയിരുത്തി. കാര്‍ഷിക മേഖലയില്‍ നെല്‍വിത്ത് സബ്‌സിഡിക്ക് 20 ലക്ഷവും ജൈവ -രാസവളം, പച്ചക്കറി ഉൽപാദനം എന്നിവക്ക് ഒമ്പത് ലക്ഷവും സമഗ്ര തെങ്ങിന്‍തൈ വിതരണത്തിന് അഞ്ച് ലക്ഷവും പാടശേഖര സമിതികള്‍ക്ക് കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷവും അംഗൻവാടികളില്‍ പോഷകാഹാരം ലഭ്യമാക്കുന്നതിന് 17 ലക്ഷവും സുസ്മിത ഷീപാഡ് പദ്ധതിക്ക് 2.12 ലക്ഷവും വകയിരുത്തി. ആകെ 20,03,29,594 രൂപ വരവും 19,48,34,000 രൂപ ചെലവും 54,95,594 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് എം. ഷീജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിമല്‍കുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. 'ഗോൾ -2018' സ്വാഗതസംഘം രൂപവത്കരിച്ചു വടുതല: മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് 'ഗോൾ -2018' എന്ന തലക്കെട്ടിൽ വയലാർ എം.കെ. കൃഷ്ണൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും സി.എച്ച്. ഉമ്മർകുട്ടി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള അഖില കേരള സെവൻസ് ബൂട്ടഡ് ഫുട്ബാൾ ടൂർണമ​െൻറ് ഏപ്രിൽ 15 മുതൽ 22 വരെ വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തും. ഇതിന് മുന്നോടിയായുള്ള യോഗം എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് പി.എം. ഷാജിർ ഖാൻ അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. രാജൻ സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷമീം അഹമ്മദ്, കെ.എം. ഫാറൂഖ്, കെ.എം. വഹീദ്, കെ.വി. സുജീവൻ, ബി.കെ. ഫൈസൽ, ജോസി വടുതല, മുഹമ്മദ് നസീർ, പി.എ. ഷംസുദ്ദീൻ, കെ. ഹബീബ്, കെ.പി. നടരാജൻ, റഹ്മത്തുല്ല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എം. അജയകുമാർ (ചെയർ.), കെ.ഡി. പ്രസന്നൻ (വൈസ് ചെയർ.), എൻ.എം. ബഷീർ (കൺ.), നസീർ ചാണിയിൽ, ഡി.എം. ഹക്കീം, ടി.കെ. അഷ്റഫ് (ചീഫ് കോഒാഡിനേറ്റർമാർ), പി.എം. ഷാനവാസ് (പബ്ലിസിറ്റി കൺ.), പി.എം. സുബൈർ (സുവനീർ ആൻഡ് സപ്ലിമ​െൻറ് കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.