വിവരാവകാശ കമീഷണര്‍മാരുടെ ഒഴിവുകളിൽ നിയമനം നടത്തണം ^ആര്‍.ടി.ഐ ഫെഡറേഷന്‍

വിവരാവകാശ കമീഷണര്‍മാരുടെ ഒഴിവുകളിൽ നിയമനം നടത്തണം -ആര്‍.ടി.ഐ ഫെഡറേഷന്‍ ആലപ്പുഴ: വിവരാവകാശ കമീഷണര്‍മാരുടെ തസ്തികകള്‍ നികത്തണമെന്ന് ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ ആര്യാട് പ്രവര്‍ത്തക സംഘാടക സംഗമം ആവശ്യപ്പെട്ടു. തസ്തിക ഒഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ജനാധിപത്യം അർഥപൂര്‍ണമാകണമെങ്കില്‍ വിവരാവകാശ കമീഷ​െൻറ പ്രവര്‍ത്തനം കാര്യക്ഷമമാകണമെന്നും യോഗം ചൂണ്ടിക്കാട്ടി. ഹ്യൂമണ്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് ജില്ല കോഓഡിനേറ്റര്‍ രാജശ്രീ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി എം.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് കണ്‍വീനര്‍ വി. ബിജു, ജില്ല മുൻ സെക്രട്ടറി രാജു പള്ളിപ്പറമ്പില്‍, ജോയൻറ് കണ്‍വീനര്‍ ബി. സുനില്‍കുമാര്‍, കെ.വി. കുഞ്ഞുകുഞ്ഞ് എന്നിവര്‍ സംസാരിച്ചു. ആര്യാട് പഞ്ചായത്തുതല കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: കെ. മൃത്യുഞ്ജയന്‍ (പ്രസി.), പി.വി. രമേശ്, സന്തോഷ് തട്ടാശ്ശേരി (വൈ. പ്രസി.), കെ.വി. കുഞ്ഞുകുഞ്ഞ് (സെക്ര.), ജോബിന്‍ വര്‍ഗീസ്, കെ. കാര്‍ത്തികേയന്‍ (ജോ. സെക്ര.), പി.എസ്. ഷാബു (ട്രഷ.). ഗാന്ധിയന്‍ ഭാസ്‌കരന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു ആലപ്പുഴ: ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ചൂളൂര്‍ ഭാസ്‌കരന്‍ നായരുടെ നിര്യാണത്തില്‍ ഗാന്ധിയന്‍ ദര്‍ശനവേദി സംസ്ഥാന നേതൃയോഗം അനുശോചിച്ചു. ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. പ്രമേയം പ്രദീപ് കൂട്ടാല അവതരിപ്പിച്ചു. ജോണ്‍ മാടമന, ജോര്‍ജ് തോമസ് ഞാറക്കാട്ടില്‍, ഇ. ഷാബ്ദീന്‍, ബി. സുജാതന്‍, ദിലീപ് ചെറിയനാട്, മൗലാന ബഷീര്‍, ഷീല ജഗധരന്‍, ലൈസമ്മ ബേബി, ആൻറണി കരിപ്പാശ്ശേരി, മൈഥിലി പദ്മനാഭന്‍, പി.ജെ. ജയിംസ്, വിഷ്ണു എസ്. നായര്‍, ബൈജു മാന്നാര്‍ എന്നിവര്‍ പങ്കെടുത്തു. ലിയോ അത്‌ലറ്റിക് അക്കാദമിയില്‍ അവധിക്കാല കായിക പരിശീലനം ആലപ്പുഴ: ആലപ്പുഴയിലെ ലിയോ അത്‌ലറ്റിക് അക്കാദമിയും സ്‌പോർട്സ് കൗണ്‍സിലും സംയുക്തമായി അവധിക്കാല കായിക പരിശീലനം നടത്തുന്നു. അത്‌ലറ്റിക്സ്, ബാസ്‌കറ്റ്ബാൾ, ഹാന്‍ഡ് ബാള്‍ എന്നിവയിലാണ് പരിശീലനം. ഏപ്രില്‍ അഞ്ചിന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ക്യാമ്പ് 45 ദിവസം നീളും. ഏഴ് മുതല്‍ 19 വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പെങ്കടുക്കാം. രജിസ്‌ട്രേഷന് ഫോൺ: 9446994827, 9446150840.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.