വടുതല: അരൂക്കുറ്റി പഞ്ചായത്ത് ബജറ്റിൽ വീടുനിർമാണത്തിനും കുടിവെള്ളത്തിനും മുൻഗണന. 208 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ സഹായത്തോെട വീടുകൾ നിർമിക്കുന്നതിനും കുടിവെള്ള കണക്ഷൻ നൽകുന്നതിനുമുള്ള സമഗ്ര പദ്ധതിക്ക് ഭരണസമിതി യോഗം അംഗീകാരം നൽകി. ഭവന നിർമാണത്തിന് 50 ലക്ഷവും കുടിവെള്ള കണക്ഷൻ നൽകുന്നതിന് 15 ലക്ഷവുമാണ് നീക്കിവെച്ചത്. പഞ്ചായത്ത് ഐ.എസ്.ഒ ആയി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായി ഡിസ്പ്ലേ ബോർഡും ഓഫിസ് നവീകരണവും നടത്താൻ 16 ലക്ഷം വകയിരുത്തി. മാലിന്യ സംസ്കരണത്തിന് 30 ലക്ഷം നീക്കിവെച്ചു. 10,69,07,056 രൂപ വരവും 10,19,03,800 രൂപ ചെലവും 50,03,256 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻറ് വി.എ. രാജൻ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി വി. കമലേശൻ സ്വാഗതം പറഞ്ഞു. ലഹരിവിരുദ്ധ ബോധവത്കരണ ശിൽപശാല അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എക്സൈസ് വകുപ്പ് വിമുക്തി ലഹരിവിരുദ്ധ ബോധവത്കരണ ശിൽപശാല കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എക്സൈസ് െഡപ്യൂട്ടി കമീഷണർ എൻ.എസ്. സലിംകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഓഫിസർ ബോധവത്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ രതീഷ്, പഞ്ചായത്ത് അംഗങ്ങളായ ബി. രവികുമാർ, ശോഭ ബാലൻ, സുഷമ രാജീവ്, രമാദേവി, രതിയമ്മ, സബിത, മായ സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൻ രാധ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. ഹരികൃഷ്ണൻ സ്വാഗതവും എക്സൈസ് സി.െഎ ബൈജു നന്ദിയും പറഞ്ഞു. കേന്ദ്രനയങ്ങൾ യുവാക്കളോടുള്ള വെല്ലുവിളി -എൻ.വൈ.സി കുട്ടനാട്: സ്ഥിരം തൊഴിൽ നഷ്ടപ്പെടുത്തുന്ന കേന്ദ്രസർക്കാറിെൻറ നയം യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് എൻ.വൈ.സി കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി. വാഗ്ദാനങ്ങളുടെ പെരുമ്പറ മുഴക്കി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച് അധികാരം നേടിയവർ കോർപറേറ്റുകൾക്കായി പ്രവർത്തിക്കുന്ന റോബോട്ടുകളാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് റോച സി. മാത്യു അധ്യക്ഷത വഹിച്ചു. രാജേഷ് ശശിധരൻ, റോബിൻ തോമസ്, ലിജോ മൈക്കിൾ, രജനീഷ് തകഴി, അജി കോശി, പ്രിയ രാജേഷ്, ഗീത ബേബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.