റോഡ്​ നവീകരണത്തിനിടെ കരാറുകാരന് മര്‍ദനമേറ്റു

കുട്ടനാട്: പഞ്ചായത്ത് റോഡ് നവീകരണം നടത്തുന്നതിനിടെ കരാറുകാരന് മര്‍ദനമേറ്റു. എടത്വ പഞ്ചായത്ത് നാലാം വാര്‍ഡ് വാണിയപ്പുരക്കല്‍ തുരുത്തേല്‍ സോജന്‍ ഫ്രാന്‍സിസിനാണ് (ജോഷി) മര്‍ദനമേറ്റത്. എടത്വ കുന്നേല്‍പടി-തുരുത്തേല്‍പടി റോഡ് നിര്‍മാണത്തിനിടെയാണ് സംഭവം. ഇടത്തോടിനോട് ചേര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ 12 വര്‍ഷം മുമ്പ് കെട്ടിയ നടപ്പാത ഇൻറര്‍ലോക്ക് കട്ട ഉപയോഗിച്ച് നിര്‍മിക്കുന്നതിനിടെയുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളും നടപ്പാതക്ക് സമീപത്തെ താമസക്കാരനായ എടത്വ അഞ്ചേരില്‍ കുന്നേല്‍ ബാബുവുമായി നടന്ന വാക്കുതര്‍ക്കത്തിനിടെ എത്തിയ ജോഷിയെ കമ്പിവടി ഉപയോഗിച്ച് ബാബു അടിക്കുകയായിരുന്നു. കൈക്ക് ക്ഷതമേറ്റ ജോഷിയെ ആദ്യം എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ജോഷിയുടെ കൈയില്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തും. സംഭവത്തില്‍ എടത്വ പൊലീസ് കേസെടുത്തു. സംഭവത്തിനുശേഷം ബാബു ഒളിവിലാണെന്നാണ് സൂചന. പഞ്ചായത്തി​െൻറ പ്രാദേശിക വികസന ഫണ്ടില്‍പെടുത്തി 105 മീറ്റര്‍ നീളമുള്ള റോഡിന് 3.70 ലക്ഷമാണ് അനുവദിച്ചത്. കേരള ഗവ. കോണ്‍ട്രാക്ടര്‍ അസോസിയേഷൻ കുട്ടനാട് താലൂക്ക് സെക്രട്ടറി കൂടിയാണ് ജോഷി. സംഭവത്തില്‍ ബാബുവിനെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്ന് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് കണ്ണംപള്ളി ആവശ്യപ്പെട്ടു. കരാറുകാരനെ മർദിച്ചശേഷം ഒളിവില്‍ പോയ ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വയോജനോത്സവം മണ്ണഞ്ചേരി: ആര്യാട് ബ്ലോക്ക് സൗഹൃദക്കൂട്ടം പദ്ധതിയുടെ ഭാഗമായി വയോജനോത്സവം നടത്തി. പുത്തനങ്ങാടി ഡിവിഷനിലെ എട്ട് വാര്‍ഡുകളില്‍നിന്നായി 150ഓളം വയോജനങ്ങള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാല്‍ ഉദ്ഘാടനം ചെയ്തു. വി.എം. സുഗാന്ധി അധ്യക്ഷത വഹിച്ചു. ജയൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. പുഷ്പ ബാബുരാജ്, ദീപ അജിത്കുമാര്‍, വി.വി. മണി, കെ.എം. ചാക്കോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.