തോമസ്​ ചാണ്ടിയുടെ കായൽ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി

കുട്ടനാട്: മാര്‍ത്താണ്ഡം കായല്‍ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പൊളിച്ചുമാറ്റി. മണ്ണിട്ട് ഉയര്‍ത്തിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് കമ്പനിതന്നെ നീക്കിയത്. നികത്തിയ ഭാഗത്തുനിന്ന് മണ്ണ് നീക്കാനും ആരംഭിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡം കായലിലെ ഭൂമി വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പതിച്ച് നല്‍കിയിരുന്നു. ഈ ഭൂമി തോമസ് ചാണ്ടി വിലയ്ക്ക് വാങ്ങുകയും ഇവിടെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ച് മണ്ണിട്ട് ഉയര്‍ത്തുകയുമായിരുന്നു. മണ്ണിട്ട് ഉയര്‍ത്തിയ ഭൂമിയുടെ അതിരിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും സ്ഥാപിച്ചിരുന്നു. ഇത് വിവാദമായതോടെ റവന്യൂ വകുപ്പ് ഭൂമിയില്‍ സര്‍വേ നടത്തുകയും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിതന്നെ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.