പ്രതിഷേധ പ്രകടനം

കൊച്ചി: മദ്യ മുതലാളിമാരുടെ പണം വാങ്ങി കേരളത്തിൽ മദ്യം ഒഴുക്കുന്ന ഇടതുസർക്കാറിനെതിരെ വെൽെഫയർ പാർട്ടി എറണാകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. എസ്.ആർ.എം റോഡിലെ പാർട്ടി ജില്ല കമ്മിറ്റി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം പൊറ്റക്കുഴി ജങ്ഷനിൽ പൊതുയോഗത്തോടെ സമാപിച്ചു. പൊതുയോഗത്തിൽ എറണാകുളം മണ്ഡലം പ്രസിഡൻറ് ഡോ. വാസന്തി അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ചാർളി പോൾ ഉദ്ഘാടനം ചെയ്തു. വെൽെഫയർ പാർട്ടി ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സ്വാലിഹ് ചേരാനല്ലൂർ സ്വാഗതവും മണ്ഡലം സെക്രട്ടറി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.