കൊച്ചി: തീരദേശ പരിപാലന നിയമം സംബന്ധിച്ച് വിവിധ പഞ്ചായത്തുകളുടെ ശിപാർശകൾ തീരദേശപരിപാലന അതോറിറ്റിയെയും കേന്ദ്ര സർക്കാറിനെയും അറിയിക്കാൻ പ്രഫ. കെ.വി. തോമസ് എം.പിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, മുനിസിപ്പൽ ചെയർമാൻമാർ, വിവിധ സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു. സിറ്റി മാസ്റ്റർ പ്ലാനിൽ വരുന്ന പഞ്ചായത്തുകൾക്ക് സോൺ മൂന്നിൽനിന്ന് രണ്ടിലേക്ക് മാറാനുള്ള സാധ്യതകൾ നിലവിലുണ്ടെങ്കിലും ചില പഞ്ചായത്തുകൾക്ക് മൂന്നിൽ തന്നെ തുടരുന്നതാണ് ഗുണകരമെന്ന് വാദമുയർന്നിട്ടുണ്ട്. വിവിധ പഞ്ചായത്തുകൾ നിർദേശിച്ചിട്ടുള്ള ശിപാർശകൾ സംസ്ഥാന സർക്കാറിെൻറയും ശ്രദ്ധയിൽകൊണ്ടുവരുമെന്ന് എം.പി അറിയിച്ചു. തീരദേശ നിയമം നിലവിലുള്ള പഞ്ചായത്തുകൾക്ക് 1000 സ്ക്വയർ ഫീറ്റ് വരെയുള്ള ഭവനങ്ങൾക്ക് നിർമാണാനുമതി നൽകാനുള്ള അംഗീകാരം പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകുക, സർക്കാർ ഭവന നിർമാണ പദ്ധതികളെ പൂർണമായും തീരദേശ നിയമത്തിൽനിന്ന് ഒഴിവാക്കുക, നിശ്ചിത കാലയളവിൽ കെട്ടിടം പുതുക്കി പണിപ്പണിയാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകുക, മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൂർണമായും നിയമത്തിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.