തെരുവുനായ്​ ആക്രമണത്തിനിരയായ ബിജുവിന് നഷ്​ടപരിഹാരം ലഭിച്ചു

കൊച്ചി: സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മ​െൻറി​െൻറ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തെരുവുനായ് ആക്രമണത്തിനിരയായ കല്ലേറ്റുംകര സ്വദേശി പി.എസ്. ബിജുവിന് നഷ്ടപരിഹാരം ലഭിച്ചു. മാളയില്‍ വാച്ച് റിപ്പയര്‍ സ്ഥാപനം നടത്തുന്ന തൃശൂര്‍ കല്ലേറ്റുംകര സ്വദേശി പി.എസ്. ബിജു സഞ്ചരിച്ച ബൈക്കിന് കുറുകെ 2016 ജൂണ്‍ 22ന് രാത്രി തെരുവുനായ് ചാടിയതിനെത്തുടർന്ന് ബൈക്ക് അപകടത്തിൽപെട്ടു. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ് ശരീരം തളര്‍ന്നുപോയി. സുപ്രീംകോടതി നിയോഗിച്ച സിരിജഗന്‍ കമ്മിറ്റി 2016 നവംബറിൽ ബിജുവിന് 18,74,500 രൂപ നഷ്്ടപരിഹാരം നല്‍കാൻ വിധിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാനത്ത് തെരുവുനായ് ആക്രമണത്തിനിരയായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നൽകണമെന്നും തീരുമാനമെടുത്തു. മാള ഗ്രാമപഞ്ചായത്താണ് ലിസ്റ്റിലെ 16ാം നമ്പറുകാരനായ ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന നിലപാടെടുത്ത് മാള ഗ്രാമപഞ്ചായത്ത് ഹൈകോടതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങി. ഇതിനെതിരെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മ​െൻറ് മനുഷ്യാവകാശ കമീഷനിലും തുടർന്ന് സുപ്രീംകോടതിയിലും നടത്തിയ നിയമപോരാട്ടത്തിനാണ് ഫലമുണ്ടായത്. ബിജുവിന് നഷ്ടപരിഹാര തുകയുടെ ആദ്യഗഡു 14,74,500 രൂപ കഴിഞ്ഞദിവസം മാള ഗ്രാമപഞ്ചായത്ത് കൈമാറി. ഒരുവര്‍ഷം വൈകിയെങ്കിലും സിരിജഗന്‍ കമ്മിറ്റിയുടെ ഉത്തരവ് നടപ്പാക്കിയ മാള ഗ്രാമപഞ്ചായത്തി​െൻറ നടപടിയെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മ​െൻറ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഭിനന്ദിച്ചു. തൊഴിൽ സുരക്ഷ ഉറപ്പാക്കണം കൊച്ചി: ടെലിവിഷൻ മേഖലയിലെ തൊഴിൽ സുരക്ഷിതത്വവും കൃത്യമായ വേതനവും ഉറപ്പുവരുത്താൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് ടെലിവിഷൻ ഓഫ് ട്രേഡ് യൂനിയൻസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കെ.വി. ഷാജിയെ പ്രസിഡൻറായും ജനറൽ സെക്രട്ടറിയായി ടി.ആർ. ദേവെനയും തെരഞ്ഞെടുത്തു. 21ട്രേഡ് യൂനിയനുകളുടെ ഫെഡറേഷനാണ് ടെലിവിഷൻ ചേംബർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.