മയക്കുമരുന്ന് പരിശോധന ശക്തമാക്കി

നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിലൂടെ വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കി. എക്സൈസിനുപുറെമ ഡി.ആർ.ഐ, കേന്ദ്ര നാർകോട്ടിക് കൺേട്രാൾ ബ്യൂറോ, സംസ്ഥാന പൊലീസ് എന്നിവയും പ്രത്യേകം ഇടക്കിടെ വിമാനത്താവള റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നുണ്ട്. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗവും ഇടക്കിടെ ലഗേജുകളിൽ ചിലത് തുറന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.