പുളിങ്കുന്ന്: ഭിന്നശേഷിക്കാർക്ക് െചലവ് കുറഞ്ഞ ഇലക്ട്രിക് വീൽ ചെയർ നിർമിച്ച് മാതൃകയാവുകയാണ് കുസാറ്റിെൻറ കീഴിെല പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥികൾ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ അർജുൻ, അഭിലാഷ്, അശ്വന്ത്, ആർദ്ര, ജോമറ്റ്, ഫെൽസിറ്റ, വിഷ്ണു, അധ്യാപിക ഇ.പി. ശാരിക എന്നിവരുടെ നേതൃത്വത്തിലാണ് വീൽ ചെയർ യാഥാർഥ്യമാക്കിയത്. േപ്രാജക്ടിെൻറ ഭാഗമായാണ് വിദ്യാർഥികൾ ഇത് അവതരിപ്പിച്ചത്. മറ്റ് അധ്യാപകരുടെ സഹായവും വിദ്യാർഥികൾക്ക് ലഭിച്ചു. കാലുകൾക്ക് സ്വാധീനം ഇല്ലാത്തവർക്ക് പരസഹായം കൂടാതെ പുറത്തേക്ക് പോകാനും അതിനുശേഷം അകത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുമാണ് വീൽ ചെയറിെൻറ രൂപകൽപന. കൂടാതെ, ഹൃദയതാള പരിശോധന, ശ്വസനയന്ത്രം എന്നിവയും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. െചലവ് കുറഞ്ഞ രീതിയിൽ നിർമിച്ച വീൽ ചെയറും അനുബന്ധ ഉപകരണങ്ങളും ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഇതിന് സൗരോർജം ഉപയോഗിച്ചുള്ള ചാർജിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. േപ്രാജക്ട് അവതരണത്തിനുശേഷം അനുയോജ്യനായ വ്യക്തിക്ക് ഈ വീൽ ചെയർ സമ്മാനിക്കാനാണ് വിദ്യാർഥികൾ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.