മാരിയപ്പൻ വിടവാങ്ങി; വീടും റേഷൻ കാർഡും എന്ന സ്വപ്​നം ബാക്കിയാക്കി

നീർക്കുന്നം: സ്വന്തമായൊരു വീടും കുടുംബത്തിനൊരു റേഷൻ കാർഡും എന്ന ഏറെ നാളത്തെ സ്വപ്നം ബാക്കിയാക്കി തമിഴ്നാട് സ്വദേശി മാരിയപ്പൻ യാത്രയായി. ആലപ്പുഴ മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരിച്ചത്. 18 വർഷം മുമ്പാണ് മാരിയപ്പനും ഭാര്യ തിലകയും മൂന്ന് മക്കളും തമിഴ്നാട്ടിൽനിന്ന് പുന്നപ്രയിലെ തെരുവിൽ എത്തിയത്. ആക്രിസാധനങ്ങൾ പെറുക്കി വിറ്റാണ് മാരിയപ്പൻ കുടുംബം പോറ്റിയിരുന്നത്. ഇവരുടെ ദയനീയ സ്ഥിതി കണ്ട് പുന്നപ്രയിലെ പ്രദേശവാസികളും വിവിധ സാമൂഹികസംഘടന പ്രവർത്തകരും ചേർന്ന് രണ്ടുമാസം മുമ്പ് കാക്കാഴം കമ്പിവളപ്പിൽ ചെറിയ വാടകവീട് തരപ്പെടുത്തി താമസിപ്പിച്ചുവരവെയാണ് മാരിയപ്പ​െൻറ രണ്ട് വൃക്കയും തകരാറിലായത്. തുടർന്ന് നാട്ടുകാരും വിവിധ സംഘടനകളും ചേർന്ന് മാരിയപ്പനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡയാലിസിസ് ചെയ്തുവരുമ്പോഴാണ് മരണം സംഭവിച്ചത്. കഴിഞ്ഞദിവസം രോഗം മൂർഛിച്ചതിനെത്തുടർന്ന് ഡയാലിസിസ് ചെയ്യാൻ കഴിഞ്ഞില്ല. കടുത്ത പ്രമേഹവും മാരിയപ്പനെ അലട്ടിയിരുന്നു. ഇേതതുടർന്ന് മാരിയപ്പ​െൻറ വലതു കാൽപത്തി വർഷങ്ങൾക്കുമുമ്പ് മുറിച്ച് മാറ്റിയിരുന്നു. ത​െൻറ ഗതി മക്കൾക്ക് ഉണ്ടാകരുത് എന്നുകരുതി മാരിയപ്പൻ നാല് മക്കളിൽ മൂന്ന് മക്കളായ അനു, അനിത, മാധവൻ എന്നിവരെ ആലുവ ശിശുസേവ കേന്ദ്രത്തിൽ നിർത്തി പഠിപ്പിക്കുകയാണ്. ഭാര്യ തിലകക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ട്. മൂത്ത മകൾ മസോണിയാണ് ഇരുവരെയും പരിചരിച്ചിരുന്നത്. മാരിയപ്പന് മരുന്നിനും ഭക്ഷണത്തിനുമുള്ള െചലവിന് പണം കണ്ടെത്താൻ ശ്രമിച്ചുവന്നത് ഭാര്യ തിലകയും മൂത്ത മകൾ മസോണിയും ചേർന്ന് ആക്രിസാധനങ്ങൾ പെറുക്കിയാണ്. മാരിയപ്പ​െൻറ മൃതദേഹം പൊതുപ്രവർത്തകരുടെയും സംഘടന പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. എസ്.ഡി കോളജിൽ ഗവേഷണസംഗമം ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളജിൽ റിസർച് മോണിറ്ററിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവേഷണസംഗമം നടത്തി. മാനേജർ പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ അധ്യക്ഷത വഹിച്ചു. സമുദ്രപഠന സർവകലാശാലയിലെ റിട്ട. റിസർച് ഡയറക്ടർ പ്രഫ. ഡോ. കെ.വി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗവേഷണബിരുദം നേടിയ പി.കെ. ബിന്ദു, പി. ബിന്ദു, അനിത ചന്ദ്രൻ എന്നിവരെയും നാഷനൽ സയൻസ് അക്കാദമിയുടെ സമ്മർ റിസർച് ഫെലോഷിപ് നേടിയ എം.എസ്സി സുവോളജി വിദ്യാർഥി ആർ. വിഷ്ണു, 27ാം സ്വദേശി സയൻസ് കോൺഗ്രസിൽ മികച്ച പ്രബന്ധത്തിന് അവാർഡ് കരസ്ഥമാക്കിയ വിദ്യാർഥിനി ജി. ഗോപിക, ഗവേഷണ വിദ്യാർഥി പി. അനൂപ്കുമാർ എന്നിവരെ അനുമോദിച്ചു. കോഓഡിനേറ്റർ ഡോ. പി.ആർ. ഉണ്ണികൃഷ്ണപിള്ള, സെനറ്റ് അംഗം ഡോ. പി. സുനിൽകുമാർ, ഡോ. ജി. നാഗേന്ദ്രപ്രഭു എന്നിവർ സംസാരിച്ചു. പൊലീസ് ഓഫിസറെ കല്ലെറിഞ്ഞ കേസിൽ തടവും പിഴയും ചെങ്ങന്നൂര്‍: പൊലീസ് ഓഫിസറെ കല്ലെറിഞ്ഞ കേസിലെ പ്രതിക്ക് തടവും പിഴയും. അടൂര്‍ തുവയൂര്‍ വടക്കുംമുറി ശാന്തിഭവനത്തില്‍ രാജേഷിനാണ് (27) മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ചെങ്ങന്നൂര്‍ അസി. സെഷന്‍സ് ജഡ്ജ് വിധിച്ചത്. ചെങ്ങന്നൂര്‍ എസ്.ഐ ആയിരുന്ന ഉപേഷനെ (54) പരിക്കേല്‍പിച്ചു എന്നതാണ് കേസ്. 2015 മാര്‍ച്ച് രണ്ടിനാണ് സംഭവം. രാജേഷ് പിരളശേരിയില്‍ കുടുംബമായി വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഭാര്യ, അനുജത്തി, അമ്മ എന്നിവരെ ഉപദ്രവിച്ച കേസില്‍ ഇയാളെ അന്വേഷിച്ച് പൊലീസ് ചെന്നപ്പോഴാണ് എസ്.ഐയെ പിടിച്ചുതള്ളി ഇറങ്ങി ഓടുകയും ഓട്ടത്തിനിടെ കല്ല് എറിഞ്ഞ് തലക്ക് പരിക്കേല്‍പിക്കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.