പമ്പയിൽ ആശുപത്രി മാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ തടഞ്ഞു

മാന്നാർ: പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ മാലിന്യം വാഹനത്തിൽ കയറ്റി പമ്പാനദിയിൽ തള്ളാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. മികച്ച മാലിന്യസംസ്കരണത്തിന് അവാർഡ് നേടിയ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിലെ മാലിന്യം ഉൾപ്പെടെ അവരുടെതന്നെ ഉടമസ്ഥതയിെല നഴ്സിങ് കോളജി​െൻറ പിൻഭാഗത്ത് സംഭരിക്കുകയും അവിടെനിന്നാണ് നദിയിൽ തള്ളാൻ ശ്രമവും നടത്തിയത്. പമ്പാനദിയെ മലിനമാക്കുന്ന തരത്തിലാണ് ആശുപത്രി മാലിന്യം ഇവിടെ തള്ളുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പരിസരവാസികൾക്ക് ദുർഗന്ധംമൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്. നദിയിൽ മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. പലതവണ നാട്ടുകാർ ഇടപെട്ട് മാലിന്യവും വാഹനവും തടയുകയും ചെയ്തിട്ടുണ്ട്. ഇനി ആവർത്തിക്കിെല്ലന്ന് മാനേജ്മ​െൻറ് ഉറപ്പുനൽകുകയും പിന്നീട് വീണ്ടും പരിസ്ഥിതിക്കും നദിക്കും ദോഷം സംഭവിക്കുന്ന പ്രവൃത്തികൾ തുടരുകയാണെന്നും നാട്ടുകാർ ആരോപിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കാൻ കടപ്ര പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ തയാറാകാത്തതിനാലാണ് മാലിന്യംതള്ളൽ തുടരുന്നത്. അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുവരുമെന്നും നാട്ടുകാർ പറഞ്ഞു. എൽ.ഡി.എഫിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് ചെങ്ങന്നൂർ: ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പ് സെക്രട്ടറിയെ മാറ്റിയെന്ന് പ്രചരിപ്പിച്ച് എൽ.ഡി.എഫിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറിയും എൽ.ഡി.എഫ് ജില്ല കൺവീനറുമായ ആർ. നാസർ. സ്ഥാനാർഥി സജി ചെറിയാ​െൻറ വിജയം ഉറപ്പുവരുത്താൻ കഴിയുന്ന തരത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. എം.എച്ച്. റഷീദിനെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ട്രഷററായും സി.പി.എം ജില്ല കമ്മിറ്റി അംഗവും എൽ.ഡി.എഫ് നേതാവുമായ പി. വിശ്വംഭര പണിക്കരെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായുമാണ് തെരഞ്ഞെടുത്തത്. ഇതിൽ അസ്വാഭാവികമാേയാ വിവേചനപരമാേയാ ഒന്നുമിെല്ലന്നും അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് കോളജിൽ റോബോത്തണിന് ഇന്ന് തുടക്കം ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ ഐ.ഇ.ഇ.ഇ റാസി​െൻറ (റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി) നേതൃത്വത്തിൽ നടത്തുന്ന റോബോത്തണിന് വെള്ളിയാഴ്ച തുടക്കമാകും. 25ന് സമാപിക്കും. ഇന്ത്യയിലെ വിവിധ കോളജുകളിൽനിന്നുള്ള അമ്പതിലേറെ കഴിവുറ്റ യുവ എൻജിനീയറിങ് വിദ്യാർഥികൾ മത്സരിക്കും. മൂന്നാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. റോബോട്ട് മനുഷ്യനന്മക്ക് എന്നതാണ് വിഷയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.