കൊലപാതകങ്ങളും മദ്യഷാപ്പുകളും ഇടതുസർക്കാറിെൻറ നേട്ടം -ചെന്നിത്തല ചെങ്ങന്നൂര്‍: പിണറായി വിജയെൻറ 23 മാസത്തെ ഭരണംകൊണ്ട് കേരളത്തില്‍ കൂടുതൽ മദ്യഷാപ്പുകള്‍ തുറക്കാനും കൊലപാതകങ്ങൾ കൂട്ടാനും മാത്രമാണ് കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗ്രാമങ്ങള്‍ തോറും മദ്യഷാപ്പുകള്‍ ആരംഭിക്കും. യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, ഹൈവേ വികസനം എന്നിവയെല്ലാം യു.ഡി.എഫിെൻറ സംഭാവനകളാണ്. 23 രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി ഭരണത്തിെൻറ നേട്ടപ്പട്ടികയിൽ പ്രധാനം. സി.പി.എമ്മും ബി.ജെ.പിയും ആളുകളെ കൊല്ലുന്നതിൽ മത്സരിക്കുകയാണ്. ആെള കൊല്ലുന്ന രാഷ്ട്രീയം ഇനിയും വേണോയെന്ന് ജനം തീരുമാനിക്കണം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ഓരോ പൗരനെയും 60,950 രൂപയുടെ കടക്കാരനാക്കിയിരിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാണെന്ന് പറയുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളുടെ ബലത്തിലാണ്. ചെങ്ങന്നൂരില്‍ യു.ഡി.എഫ് ജയിച്ചാല്‍ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടിയും നോട്ട് നിരോധനവും പാവപ്പെട്ട കര്‍ഷകരെയും വ്യവസായികളെയും ദുരിതത്തിലാഴ്ത്തി. ബീഫ് കഴിെച്ചന്ന പേരില്‍ 38 പേരെ ഇന്ത്യയില്‍ തല്ലിക്കൊന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മധ്യപ്രദേശിലെ ക്രൈസ്തവ കുടുംബങ്ങളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുന്ന വിഷവിത്തുക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം. മുരളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, വി.എം. സുധീരന്‍, എ.എ. അസീസ്, ജോണി നെല്ലൂര്‍, പി.സി. ചാക്കോ, കെ.സി. വേണുഗോപാല്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.സി. വിഷ്ണുനാഥ്, സ്ഥാനാർഥി ഡി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. BT3 - ചെങ്ങന്നൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.