ക്ഷേത്രത്തില്‍ പോകുന്നതുകൊണ്ട്​ ആരും സംഘിയാകുന്നില്ല ^ഒ.ഐ.സി.സി

ക്ഷേത്രത്തില്‍ പോകുന്നതുകൊണ്ട് ആരും സംഘിയാകുന്നില്ല -ഒ.ഐ.സി.സി ചെങ്ങന്നൂര്‍: ക്ഷേത്രത്തില്‍ പോകുന്നതുകൊണ്ടോ ആരാധന നടത്തുന്നതുകൊണ്ടോ ആരും സംഘിയോ വര്‍ഗീയവാദിയോ ആകുന്നില്ലെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം എം.സി. കുഞ്ഞാന്‍. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ അമ്പലത്തില്‍ പോകുന്നതുകൊണ്ട് ആർ.എസ്.എസുകാരനാക്കി മാറ്റാന്‍ ശ്രമിക്കുന്നതിലൂടെ ഇടതുപക്ഷത്തി​െൻറ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാകുന്നത്. പകല്‍ കോണ്‍ഗ്രസും രാത്രി ആർ.എസ്.എസുമാണെന്ന സി.പി.എം ആരോപണം ഒന്നുകൊണ്ടുമാത്രമാണ് താന്‍ അടങ്ങുന്ന നൂറോളം പേര്‍ പല ഘട്ടങ്ങളിലായി പ്രചാരണത്തി​െൻറ ഭാഗമാകാന്‍ തീരുമാനിച്ചെതന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.