'ഒപ്പം' പട്ടികവർഗ വിദ്യാർഥി വികസനത്തിന് ജില്ല ഭരണകൂടത്തി​െൻറ പുതിയ സംരംഭം

ആലപ്പുഴ: ജില്ലയിലെ പട്ടികവർഗക്കാരായ വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ല ഭരണകൂടം നടപ്പാക്കുന്ന 'ഒപ്പം' പദ്ധതി വെബ്സൈറ്റ് പ്രകാശനം ചെയ്തു. ജില്ലയിൽ വിവിധ ക്ലാസുകളിൽ അഞ്ഞൂറോളം വിദ്യാർഥികളാണ് ഈ വിഭാഗത്തിൽനിന്നുള്ളത്. ഇതിൽത്തന്നെ പത്താംക്ലാസുകാർ നൂറിൽ താഴെയും. ജില്ല പട്ടികവർഗ വികസന വകുപ്പി​െൻറ പുതിയ ഈ സംരംഭത്തിന് ജില്ല ഭരണകൂടവും ഒപ്പമാകുകയാണ്. കലക്ടർ ടി.വി. അനുപമ വെബ്സൈറ്റ് പ്രകാശനം ചെയ്തു. പദ്ധതിയുടെ വിജയത്തിന് ഓരോ വിദ്യാർഥിക്കും ഓരോ 'മാർഗദർശി'യെ നിയമിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസപരമായി മുന്നോട്ട് നയിക്കുന്നതിനും ദിശാബോധം നൽകുന്നതിനും ജീവിതവിജയത്തിലേക്ക് ചുവടുറപ്പിക്കുന്നതിനും മാനസികമായ പിന്തുണ നൽകുന്ന തരത്തിലുള്ള ഇടപെടലാണ് 'ഒപ്പ'ത്തി​െൻറ ലക്ഷ്യം. ലോകത്തി​െൻറ വെല്ലുവിളികൾക്ക് മുന്നിൽ ധീരമായി പൊരുതി മികച്ച മനുഷ്യരായി ഇവരെ മാറ്റിയെടുക്കാൻ സമൂഹമാകെ ഒപ്പമുണ്ടാവുകയാണ് ഇവിടെ. സമൂഹത്തി​െൻറ വിവിധ തുറകളിൽനിന്നുള്ളവരാണ് മ​െൻറർമാരായി രംഗത്തുണ്ടാകുക. പഠനത്തിനൊപ്പം ജീവിതത്തിനും ഒരു കൈത്താങ്ങാകുകയാണ് മാർഗദർശിയുടെ പ്രധാന ദൗത്യം. വിവിധ തലങ്ങളിലൂടെ പരീക്ഷിക്കപ്പെട്ട ശേഷമാണ് 'മാർഗദർശി'യെ തെരഞ്ഞെടുക്കുക. ഇത്തരത്തിൽ ഉൗർജസ്രോതസ്സാകാൻ കഴിവുള്ള മാർഗദർശികളുടെ സംഗമം കൂടിയായി വെബ്സൈറ്റ് പ്രകാശന ചടങ്ങ്. മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, വനിത-ശിശു അവകാശ സംരക്ഷണ പ്രവർത്തകർ തുടങ്ങി ജീവിതത്തി​െൻറ നാനാതുറകളിൽനിന്നുള്ളവർ മാർഗദർശികളാകാൻ എത്തി. ഇവർക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രിൽ, മേയ് മാസങ്ങളിലായി സംഘടിപ്പിക്കും. തുടർന്ന് വിദ്യാർഥികളും മാർഗദർശികളുമായുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുക്കും. ആദ്യഘട്ടത്തിൽ കായംകുളത്താണ് തുടക്കമിടുന്നതെങ്കിലും അടുത്ത അധ്യയനവർഷം തുടങ്ങുന്നതോടെ ജില്ല മുഴുവൻ വ്യാപിപ്പിക്കും. കുസാറ്റിലെ ഒരുപറ്റം വിദ്യാർഥികളാണ് ഒപ്പത്തി​െൻറ വെബ്സൈറ്റ് സൗജന്യമായി രൂപകൽപന ചെയ്ത് നൽകിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ, എൻ.എസ്.എസ് പ്രവർത്തകർ തുടങ്ങിയവരും ഇതി​െൻറ ഭാഗമാകാൻ തയാറായിട്ടുണ്ട്. ജില്ല പട്ടികവർഗ വികസന ഓഫിസിലെ എക്സ്െറ്റൻഷൻ ഓഫിസർ ആർ. അനൂപാണ് മുഖ്യസൂത്രധാരൻ. എല്ലാ പിന്തുണയുമായി കലക്ടർ അനുപമയും സബ്കലക്ടർ കൃഷ്ണതേജയും ഒപ്പം ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.