വ്യാജരേഖ: സെന്‍കുമാറിനെതിരായ കേസിൽ ശാസ്​ത്രീയ പരിശോധന വേണമെന്ന്​ സർക്കാർ

െകാച്ചി: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാർ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അവധി ആനുകൂല്യങ്ങള്‍ നേടിയെടുത്തെന്ന കേസിൽ രേഖകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് സർക്കാർ ഹൈകോടതിയിൽ. സർട്ടിഫിക്കറ്റുകൾ നൽകിയ േഡാക്ടറുെടയും ഫിസിയോ തെറപ്പിസ്റ്റി​െൻറയും കൈയക്ഷരവും ഒപ്പുമുൾപ്പെടെ േഫാറൻസിക് ലാബിൽ പരിശോധനക്ക് വിധേയമാക്കണമെന്നാണ് അന്വേഷണത്തലവനായ തിരുവനന്തപുരം അസി. കമീഷണർ ഡി.എസ് സുരേഷ്ബാബു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം. അവധിയിലായിരുന്ന എട്ടുമാസത്തെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം വ്യാജമായി നിര്‍മിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ. സുകാർണോ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാൽ, ചീഫ് സെക്രട്ടറിയെ പരാതിക്കാരനാക്കിയാണ് കേസെടുത്തത്. പിന്നീട് ഇൗ പിശക് തിരുത്തിയതായി വിശദീകരണ പത്രികയിൽ പറയുന്നു. തിരുവനന്തപുരം ഗവ. ആയുർവേദ ആശുപത്രിയിലെ ഒ.പി ടിക്കറ്റിെലയും ആശുപത്രി മുൻ വകുപ്പ് തലവൻ ഡോ. അജിത്കുമാർ നൽകിയ സർട്ടിഫിക്കറ്റിെലയും തീയതികൾ തമ്മിൽ പൊരുത്തക്കേടുണ്ട്. മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ആശുപത്രിയിലെ മെഡിക്കൽ രജിസ്റ്ററിൽ കണ്ടെത്താനുമായില്ല. മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡോ. അജിത്കുമാറും ഹരജിക്കാരനും തമ്മിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സർട്ടിഫിക്കറ്റ് നൽകിയ ദിവസം ഡോക്ടർ തിരുവനന്തപുരത്തും ഹരജിക്കാരൻ എറണാകുളത്തുമാണെന്നാണ് ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന് വ്യക്തമാകുന്നത്. ഹരജിക്കാര​െൻറ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഫോൺകാൾ വിശദാംശങ്ങൾ. ഹരജിക്കാരൻ ആശുപത്രിയിൽ വന്നിേട്ടയില്ലെന്ന മൊഴികളുമുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസ് റദ്ദാക്കാൻ അനുവദിക്കരുത്. തിങ്കളാഴ്ച കേസ് പരിഗണിക്കവേ ഇക്കാര്യങ്ങൾ കോടതിയിലും സർക്കാർ ഉന്നയിച്ചു. അതേസമയം, കേസ് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ (സി.ആർ.പി.സി) 154ാം വകുപ്പ് പാലിക്കാതെയാണ് എഫ്‌.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് മനസ്സിലാവുന്നത്. സെന്‍കുമാറിനെതിരെ സുകാര്‍ണോ അയച്ച പരാതി ചീഫ് സെക്രട്ടറി കൈമാറിയതി​െൻറ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇങ്ങനെ കേസെടുക്കാനാവില്ല. സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ മുന്നില്‍വെച്ച് ഒപ്പിട്ടുനല്‍കിയാലേ പരാതി സാധുവാകൂ. സുകാര്‍ണോയുടെ പ്രഥമ വിവര മൊഴി എടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ബാഹ്യ സ്വാധീനം നടന്നതിന് തെളിവായി സെന്‍കുമാര്‍ സ്റ്റേഷന്‍ ജനറല്‍ ഡയറിയുടെ പകര്‍പ്പും ഹാജരാക്കി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.