നഷ്​ടപരിഹാരം പ്രഖ്യാപിക്കാതെ സ്ഥലമെടുപ്പ് വിജ്ഞാപനം വഞ്ചനയെന്ന്​

ഹരിപ്പാട്: നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിക്കാതെ ദേശീയപാത സ്ഥലമെടുപ്പ് വിജ്ഞാപനം സർക്കാറി​െൻറ പദ്ധതി ബാധിതരോടുള്ള കൊടിയ വഞ്ചനയെന്ന് ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് കെ.സി. ചന്ദ്രമോഹൻ. മാധവ ജങ്ഷനിൽ ഹൈവേ ആക്ഷൻ ഫോറം നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുച്ഛ പണം നൽകി ഒഴിഞ്ഞുപോകാൻ പറയുന്ന നയമാണ് സർക്കാറിനുള്ളത്. ഒരുലക്ഷം രൂപപോലും സ​െൻറിന് നൽകുന്നില്ല. ഇത് വാങ്ങി ഇരയാകുന്നവർ എവിടെ പോയി സ്ഥലം വാങ്ങുമെന്ന് സർക്കാർ പറയണം. 30 മീറ്ററിൽ ആറുവരിപ്പാത 1974ൽ ഏറ്റെടുത്ത സ്ഥലത്ത് നിർമിക്കാമെന്നിരിക്കെ വലിയൊരു ജനവിഭാഗത്തെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന 40 മീറ്റർ പാത ആർക്കുവേണ്ടിയാണ്. ബി.ഒ.ടി വ്യവസ്ഥ കുത്തക ഭീമന്മാർക്ക് ലാഭം ഉണ്ടാക്കാനാെണന്നും അദ്ദേഹം പറഞ്ഞു. ഡോ. എം. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.കെ. യൂസുഫ്, സി. രാധാകൃഷ്ണൻ, മുബാറക് എന്നിവർ സംസാരിച്ചു. ടൗൺ ചുറ്റി പ്രകടനവും നടത്തി. പ്രകാശിനും കുടുംബത്തിനും തലചായ്ക്കാൻ ഇടമായി ചാരുംമൂട്: ബി.ജെ.പി കമ്മിറ്റികളുടെ സഹായത്താൽ പാർട്ടിപ്രവർത്തകനായ പ്രകാശിനും കുടുംബത്തിനും തലചായ്ക്കാൻ ഇടമായി. താമരക്കുളം കണ്ണനാകുഴി ജയ നിവാസിൽ പ്രകാശും ഭാര്യ ഓമനയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബത്തിനാണ് സഹായകമായത്. പാർട്ടി താമരക്കുളം പഞ്ചായത്ത് കിഴക്ക്, പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് 10മാസം കൊണ്ടാണ് വീട് നിർമിച്ചത്. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ വീടി​െൻറ താക്കോൽദാനം നിർവഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡൻറ് കൃഷ്ണകുമാർ വേടരപ്ലാവ് അധ്യക്ഷത വഹിച്ചു. മനം കുളിർപ്പിച്ച് മഴയെത്തി മാന്നാർ: അപ്രതീക്ഷിതമായി വിരുന്നെത്തിയ മഴ കടുത്ത ചൂടിന് ആശ്വാസമായി. മാന്നാർ മേഖലയിെല പ്രദേശങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. കഴിഞ്ഞദിവസങ്ങളിൽ രാത്രി പെയ്ത മഴ കടുത്ത ചൂടിനെ ശമിപ്പിച്ചു. വിഷുക്കാല പച്ചക്കറികൃഷി നടത്തുന്ന പ്രദേശങ്ങളിലെ കർഷകർക്ക് മഴ അനുഗ്രഹമായി. കടുത്ത വേനലിൽ പ്രദേശത്തെ ഉറവ വറ്റിയ കിണറുകളിൽ മഴയുടെ വരവ് ജലലഭ്യത കൂട്ടി. വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങിയ അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ നെൽകൃഷിക്ക് പുതുജീവനേകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.