കലവൂർ റേഡിയോ സ്​റ്റേഷൻ വളപ്പിൽ തീപിടിത്തം

ആലപ്പുഴ: . ആലപ്പുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ സമീപത്തെ ഉണങ്ങിയ പുല്ലുകളിലേക്ക് പടരുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ലീഡിങ് ഫയർമാൻ എച്ച്. സതീശൻ, സാബു, പ്രവീൺ, വിനീഷ് കുമാർ, ജോബിൻ, സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ ധനസഹായം; അപേക്ഷ തീയതി നീട്ടി ആലപ്പുഴ: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2017-18 വർഷത്തെ ഡിഗ്രി, പ്രഫഷനൽ കോഴ്സുകൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സമയപരിധി 31വരെ ദീർഘിപ്പിച്ചതായി ജില്ല ഓഫിസർ അറിയിച്ചു. അപേക്ഷ കയർ തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ ജില്ല ഓഫിസിൽ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.