വേനല്‍മഴയില്‍ കുട്ടനാട്ടില്‍ വ്യാപകനാശം

കുട്ടനാട്: കുട്ടനാട്ടില്‍ വ്യാപക നാശമുണ്ടാക്കി വേനൽമഴ. ഞായറാഴ്ച വൈകീട്ടാണ് മഴ പെയ്തത്. എടത്വ, ചമ്പക്കുളം പ്രദേശങ്ങളില്‍ വാഴ ഉള്‍പ്പെടെയുള്ള കരകൃഷികള്‍ നശിച്ചു. വിവിധ സ്ഥലങ്ങളില്‍ വീടിന് മുകളിൽ മരം വീണും നാശമുണ്ടായി. മരങ്ങള്‍ കടപുഴകിയത് ഗതാഗത തടസ്സത്തിനും കാരണമായി. എടത്വ ചെക്കിടിക്കാട് മാലിയില്‍ പ്ലാച്ചേരില്‍ ജോര്‍ജ് മാത്യുവി​െൻറ ഒന്നരയേക്കര്‍ കൃഷിയിടത്തിലെ മുക്കാല്‍ ഭാഗത്തോളം വാഴകള്‍ വീണു. 625 വാഴയുണ്ടായിരുന്നതില്‍ നാനൂറോളമാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. 25 ദിവസത്തിനുള്ളില്‍ കുലവെട്ടാന്‍ പാകമായ വാഴകളാണ് നശിച്ചത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകർ പറഞ്ഞു. ചമ്പക്കുളം എട്ടാം വാര്‍ഡില്‍ കരകൃഷിക്ക് വ്യാപകനാശമാണ് ഉണ്ടായത്. അയ്യപ്പസദനത്തില്‍ പി.ആര്‍. സലിംകുമാര്‍, ശ്യാം കൊല്ലംകളം, സനല്‍കുമാര്‍ കൊല്ലംകളം, സുരേഷ് മുപ്പതില്‍ച്ചിറ എന്നിവരുടെ 70 സ​െൻറ് സ്ഥലത്തെ വാഴകൃഷിയാണ് നശിച്ചത്. ഇവിടെ മാത്രം കുല വന്ന് ദിവസങ്ങള്‍ മാത്രമായ 750 വാഴ ഒടിഞ്ഞുവീണു. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. 10,000 രൂപ പ്രകാരം 11 മാസത്തേക്ക് പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വിളയാണ് നശിച്ചത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കര്‍ഷകനും എന്‍.സി.പി നാഷനല്‍ കിസാന്‍ സഭ ജില്ല പ്രസിഡൻറുമായ പി.ആര്‍. സലിംകുമാര്‍ പറഞ്ഞു. പരുത്തിപ്പള്ളി ജോര്‍ജ്കുട്ടിയുടെ പാട്ടകൃഷിയിടത്തിലെ 125 വാഴയില്‍ നൂറെണ്ണവും കാറ്റില്‍ വീണ് നശിച്ചു. ചമ്പക്കുളം അസി. കൃഷി ഓഫിസര്‍ എസ്. സീനത്ത് ബീവി സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ചമ്പക്കുളം 12ാം വാര്‍ഡ് അമിച്ചകരിയില്‍ പൂത്തറ തോട്ടുവേലില്‍ മാത്യു തോമസി​െൻറ വീടി​െൻറ ഒരുഭാഗവും ബയോഗ്യാസ് പ്ലാൻറും തകര്‍ന്നു. മുട്ടാറിലും മരം വീണ് വീട് തകര്‍ന്നു. മങ്കൊമ്പ്-ചമ്പക്കുളം റോഡില്‍ ഗോവേന്ദക്ക് സമീപം രണ്ട് മരം കടപുഴകി അഞ്ച് വൈദ്യുതിപോസ്റ്റ് വീണതിനാല്‍ വൈദ്യുതി വിതരണവും താറുമാറായി. ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ പടച്ചാല്‍, കാച്ചാംകോടം, ഇല്ലിമുറി, കൊളംപള്ളി, ഗോവേന്ദ പള്ളിപ്പാടം എന്നിവിടങ്ങളിലെ നെല്‍ച്ചെടികളാണ് കാറ്റില്‍ വീണത്. വിളവെടുക്കാന്‍ 10ദിവസം മാത്രം ശേഷിക്കെ മഴയുംകൂടി പെയ്തതോടെ നെല്ല് കിളിര്‍ത്ത് നശിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കണ്ടംകരി കുന്തങ്കരി പാടശേഖരത്തില്‍ വിളവെടുത്ത് പാടശേഖരത്തില്‍ കൂട്ടിയിട്ട നെല്ലും മഴയത്ത് നനഞ്ഞ് വെള്ളത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.