വൻകിടക്കാരുടെ കടന്നുവരവ് തടയണം -പൗൾട്രി ഫെഡറേഷൻ ആലപ്പുഴ: പൗൾട്രി മേഖലയിൽ ഏഷ്യയിലെ വൻകിട കമ്പനികൾ കടന്നുവരുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ഒാൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇൗ കമ്പനികളുടെ വരവ് സംസ്ഥാനത്തെ ഇറച്ചിക്കോഴി മേഖലയെ തകർക്കും. കമ്പനികൾ ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നൽകി കർഷകരെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഉൽപാദനച്ചെലവിെനക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും സംസ്ഥാന പ്രസിഡൻറ് എം. താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.