വാടക കുടിശ്ശിക; പാണാവള്ളി^പെരുമ്പളം റൂട്ടിലെ ജങ്കാർ സർവിസ് നിലച്ചു

വാടക കുടിശ്ശിക; പാണാവള്ളി-പെരുമ്പളം റൂട്ടിലെ ജങ്കാർ സർവിസ് നിലച്ചു പൂച്ചാക്കൽ: വാടക കുടിശ്ശിക ലഭിക്കാത്തതിനെത്തുടർന്ന് പാണാവള്ളി-പെരുമ്പളം റൂട്ടിലെ ഏക ജങ്കാർ സർവിസ് നിലച്ചു. തിങ്കളാഴ്ച മുതലാണ് സർവിസ് നിർത്തിവെച്ചത്. പ്രശ്നപരിഹാരത്തിന് ചൊവ്വാഴ്ച പെരുമ്പളം പഞ്ചായത്ത് സമിതിയുടെ അടിയന്തര യോഗം ചേരും. വാടക കുടിശ്ശിക ഇനത്തിൽ 22 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നും ഇനിയും സർവിസ് തുടരാൻ കഴിയില്ലെന്നും അറിയിച്ച് ജങ്കാർ വിതരണ ഏജൻസിയായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെ.എസ്.ഐ.എൻ.സി) അധികൃതരാണ് ജങ്കാർ സർവിസ് നിർത്തിവച്ചത്. സർവിസ് നിലച്ചതോടെ പെരുമ്പളം ദ്വീപിലേക്കുള്ളതും പുറത്തേക്കുള്ളതുമായ വാഹനയാത്രകൾ നിലച്ചു. തിങ്കളാഴ്ച രാവിലെ പോകാമെന്ന ധാരണയിൽ ശനിയാഴ്ച മുതൽ ദ്വീപിലേക്ക് വാഹനങ്ങൾ കൊണ്ടുവന്ന ദ്വീപ് നിവാസികളും ദ്വീപിലെ വീടുകളിൽ വിവാഹത്തിനും മറ്റ് പരിപാടികൾക്കും എത്തിയവർക്കും വാഹനവുമായി തിരികെ പോകാനാകാത്ത അവസ്ഥയാണ്. ദ്വീപിലേക്ക് വാഹനങ്ങളുമായുള്ള സഞ്ചാരത്തിന് ഏക മാർഗമായിരുന്നു ജങ്കാർ സർവിസ്. ദ്വീപിലെ നിർമാണപ്രവർത്തനങ്ങൾക്കും വ്യാപാരത്തിനും വ്യവസായത്തിനും വേണ്ട സാമഗ്രികൾ എത്തിക്കലും തടസ്സപ്പെട്ടു. കെ.എസ്.ഐ.എൻ.സി എം.ഡിയെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടെ കണ്ട് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷിബു തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി നടത്തി. സർവിസ് നടത്താനാവാതെ 'ഐശ്വര്യം' പൂച്ചാക്കൽ: പെരുമ്പളം ദ്വീപിലേക്ക് സർവിസ് നടത്താൻ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി എ.എം. ആരിഫ് എം.എൽ.എ 'ഐശ്വര്യം' എന്ന പേരിൽ ജങ്കാർ നിർമിച്ച് നൽകിയിരുന്നു. എന്നാൽ, ഇത് ദ്വീപ് നിവാസികൾക്ക് ഉപകാരപ്രദമായ രീതിയിൽ സർവിസ് നടത്താൻ സാധിച്ചിട്ടില്ല. കെ.എസ്.ഐ.എൻ.സിയാണ് ജങ്കാർ നിർമിച്ചത്. എന്നാൽ, അടിക്കടിയുള്ള പ്രശ്നങ്ങളെത്തുടർന്ന് സർവിസ് തുടരാൻ ഐശ്വര്യം ജങ്കാറിന് സാധിച്ചില്ല. ജങ്കാറും പെരുമ്പളം, പാണാവള്ളി ജെട്ടികളും തമ്മിെല ഉയരവ്യത്യാസത്തെ തുടർന്ന് ആദ്യം ജങ്കാർ സർവിസ് തടസ്സപ്പെട്ടു. ഇതേതുടർന്ന് ജങ്കാറിൽതന്നെ ചെറിയ അറ്റകുറ്റപ്പണി നടത്തി വീണ്ടും സർവിസിന് എത്തിച്ചെങ്കിലും ജങ്കാറി​െൻറ പ്രൊപ്പല്ലർ ഒടിഞ്ഞ് വീണ്ടും തകരാറായി. ജെട്ടിയുടെ വശങ്ങളിൽ ഉൾപ്പെടെ കായലിൽ ആഴം കുറവുള്ളതിനാൽ തിട്ടയിൽ തട്ടിയാണ് പ്രൊപ്പല്ലർ ഒടി‍ഞ്ഞതെന്നാണ് വിശദീകരണം. പ്രൊപ്പല്ലറി​െൻറ പ്രശ്നം പരിഹരിച്ചെങ്കിലും ജങ്കാർ ഇപ്പോഴും കെ.എസ്.ഐ.എൻ.സിയുടെ യാർഡിൽ തന്നെയാണ്. പിടിച്ചുപറിക്കേസിലെ പ്രതി പിടിയിൽ മാവേലിക്കര: പണം പിടിച്ചുപറിച്ച നിരവധി കേസിലെ പ്രതിയെ പിടികൂടി. ചുനക്കര നടുവിലേമുറി മുഞ്ഞിനാട്ട് കിഴക്കതിൽ സജിയെയാണ് (വിഷ്ണു -27) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ, നൂറനാട്, കറ്റാനം, ഭരണിക്കാവ് പ്രദേശങ്ങളിലെ ഒട്ടേറെ കേസുകൾ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറത്തികാട് എസ്.ഐ ബിപി​െൻറ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ യൂനികോൺ ബൈക്കുമായി എത്തിയ ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ വാഹനത്തിൽനിന്ന് ഒരു പാസ്ബുക്ക് ലഭിച്ചു. കഴിഞ്ഞ മാർച്ച് മൂന്നിന് ഭരണിക്കാവിന് സമീപം പണം പിടിച്ചുപറിക്കലിനിരയായ വീട്ടമ്മയുടേതാണ് പാസ്ബുക്കെന്ന് മനസ്സിലായതോടെ പ്രതി സജിയാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കേസുകളുടെ വിശദാംശങ്ങൾ ലഭിച്ചത്. സ്വകാര്യബസ് കണ്ടക്ടറായ ഇയാൾ നാളുകൾ കൊണ്ട് നിരവധിപേരുടെ പണം തട്ടിയെടുത്തിട്ടുണ്ടെന്നും അടൂരിന് സമീപം വാടകക്ക് താമസിക്കുകയായിരുന്നെന്നും എസ്.ഐ ബിപിൻ പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. നൂറനാട് എസ്.ഐ ബിജു, കുറത്തികാട് അഡീഷനൽ എസ്.ഐ ശാമുവൽ, സി.പി.ഒമാരായ സിജു, ഷൈജു, അനിരുദ്ധൻ, ഇസ്ലാഹ് എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.