മാല കവർന്നു

കാലടി: മറ്റൂർ എയർപോർട്ട് റോഡിൽ കൂൾബാർ നടത്തുന്ന വയോധികയുടെ രണ്ടര പവ​െൻറ മാല ബൈക്കിൽ എത്തിയ രണ്ടുപേർ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. പനയ്ക്കൽ വീട്ടിൽ പരേതനായ ചാക്കുവി​െൻറ ഭാര്യ കുട്ടിയുടെ(85) മാലയാണ് കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഒാടെ 20 വയസ്സ് തോന്നിക്കുന്ന രണ്ടുപേർ വീടിനോടുചേർന്ന കടയിൽ വന്ന് പഴം ചോദിക്കുകയും ഇതിനിടെ മാല പൊട്ടിക്കുകയുമായിരുന്നുവെന്ന് കുട്ടി പറയുന്നു. െപാലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.