ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിലും പോരാട്ടവീര്യത്തിന് കുറവില്ലാതെ മുന്നണികള്‍. നവമാധ്യമങ്ങളിൽ പോർമുഖങ്ങൾ തുറക്കുന്നതാണ് പുതിയ രീതി. കാരുണ്യപ്രവർത്തനങ്ങളും തൊഴില്‍ മേളയും നടത്തി വോട്ടർമാരെ ആകർഷിക്കാനാണ് പുതിയ ശ്രമം. യു.ഡി.എഫ് മൃദുഹിന്ദുത്വ നിലപാടിലൂടെ തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് എൽ.ഡി.എഫിെൻറ ആരോപണം. തങ്ങളുടെ സ്ഥാനാർഥി സജി ചെറിയാന്‍ അമ്പലത്തില്‍ ചെരിപ്പിട്ട് കയറിയെന്ന് സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയെന്ന് എൽ.ഡി.എഫ് പരാതിപ്പെടുന്നു. തങ്ങളുടെ സ്ഥാനാർഥിയെയും മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നുകാണിച്ച് എൻ.ഡി.എയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പോര് മുറുകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും ഒരുപോെലയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഉൾപ്പെടെയാണ് ഫേസ്ബുക്കിലൂടെ പടച്ചുവിടുന്നത്. പോസ്റ്റുകളിലെ ഭാഷാപ്രയോഗങ്ങളും അതിന് വരുന്ന മറുപടികളും തരംതാഴ്ന്നതാണ്. സോഷ്യല്‍ മീഡിയ ഉപയോഗം ഉപതെരഞ്ഞെടുപ്പ് ദിനം കഴിയും വരെ ഒഴിവാക്കേണ്ടി വരുെമന്ന് വോട്ടർമാരായ പലരും പറയുന്നു. പ്രാദേശിക നേതാവ് യു.ഡി.എഫ് സ്ഥാനാർഥിയായതിനാല്‍ കരുതല്‍ വേണം -ശ്രേയാംസ് കുമാര്‍ ചെങ്ങന്നൂര്‍: ആദ്യഘട്ടത്തില്‍ ചെങ്ങന്നൂരിൽ ശക്തരായ സ്ഥാനാർഥികളെ ഉയര്‍ത്തിക്കാട്ടിയ യു.ഡി.എഫ് പിന്നീട് പ്രാദേശികനെ സ്ഥാനാർഥിയാക്കിയതിൽ കളിയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി എം.വി. ശ്രേയാംസ്‌കുമാര്‍. വിഷയത്തില്‍ എൽ.ഡി.എഫ് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ച 42000ത്തില്‍പരം വോട്ടുകള്‍ ആരുടേതാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. പണത്തിെൻറ സ്വാധീനം ഉപയോഗിച്ചാണ് ബി.ജെ.പി രാഷ്ട്രീയം കളിക്കുന്നത്. ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനങ്ങള്‍ ആ തന്ത്രത്തില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സ്വാധീനങ്ങൾ ഒന്നുമില്ലെങ്കില്‍ ത്രികോണ മത്സരത്തിനാകും സാധ്യതയെന്നും ഇടതുപക്ഷത്തിെൻറ ജയത്തിന് ജെ.ഡി.യു പരിശ്രമിക്കുമെന്നും ശ്രേയാംസ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ നടന്ന ജെ.ഡി.യു നിയോജക മണ്ഡലം കണ്‍വെന്‍ഷനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.