തുറവൂർ: ചുവടുവെക്കുന്നു. ഫർണിച്ചർ നിർമാണ യൂനിറ്റ് സജ്ജമാക്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്. പുതിയ ഫർണിച്ചർ യൂനിറ്റിെൻറ ഉദ്ഘാടനം അടുത്തമാസം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. കേരളത്തിൽ സിൽക്കിെൻറ എല്ലാ യൂനിറ്റുകളിലും വികസനപ്രവർത്തനങ്ങൾ നടക്കും. ഇതിനായി വ്യവസായ വകുപ്പ് വഴി സർക്കാർ എട്ട് കോടി രൂപയാണ് അനുവദിച്ചത്. സിൽക്ക് തുറവൂർ യൂനിറ്റിൽ ഹോം ഫർണിച്ചർ, ഹോസ്പിറ്റൽ ഫർണിച്ചർ എന്നിവക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. മികച്ച ഗുണനിലവാരമുള്ള, തുരുമ്പ് പിടിക്കാത്ത സ്റ്റീൽ ഉപകരണങ്ങളാണ് നിർമിക്കുക. എല്ലാ സർക്കാർ ആശുപത്രിയിലേക്കും ആവശ്യമായ ഫർണിച്ചർ ഇവിടെനിന്ന് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം തുടങ്ങുന്നത്. സിൽക്കിെൻറ ഒന്നാം നിലയിലാണ് നിർമാണ യൂനിറ്റ് പ്രവർത്തിക്കുക. സിൽക്കിൽ ഹൈമാസ്റ്റ് ലൈറ്റിെൻറയും മിനി ഹൈമാസ്റ്റ് ലൈറ്റിെൻറയും നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. അരൂർ മണ്ഡലത്തിൽ 20ഓളം ഹൈമാസ്റ്റ് ലൈറ്റുകൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സിൽക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. വിദഗ്ധ തൊഴിലാളികളെ നിയമിച്ച് കൂടുതൽ ഉൽപാദനവും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് മാനേജ്മെൻറും തൊഴിലാളി യൂനിയനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.