മിഥില മോഹൻ വധം: സി.ബി.​െഎ അന്വേഷണം തുടങ്ങി

കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹനെ വെടിെവച്ചുകൊന്ന കേസിൽ സി.ബി.െഎ അന്വേഷണം തുടങ്ങി. നാലുപേരെ സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചാണ് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം തുടങ്ങിയത്. പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ 11 വർഷത്തെ അന്വേഷണത്തിന് വിരാമമിട്ടാണ് സി.ബി.െഎ ഏറ്റെടുത്തത്. തൃശൂര്‍ പാട്ടുരായ്ക്കല്‍ പെറ്റേക്കാട് സന്തോഷ്കുമാര്‍ എന്ന കണ്ണൻ (48), ദിണ്ഡിഗൽ പാണ്ഡ്യൻ, മദ്രാസ് പാണ്ഡ്യൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന തമിഴ്നാട് സ്വദേശി പാണ്ഡ്യൻ, തമിഴ്നാട് വേദാരണ്യം സ്വദേശികളായ മതിവാനൻ, ഉപ്പാളി എന്നിവരെയാണ് സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മിഥില മോഹ​െൻറ മകൻ മനേഷ് നൽകിയ ഹരജിയിലാണ് ഹൈകോടതി അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്. കേസിൽ പിടികൂടാനുള്ള മതിവണ്ണൻ, ഉപ്പാളി എന്നീ പ്രതികൾ ശ്രീലങ്കൻ സ്വദേശികളാണെന്ന് സംശയമുണ്ടെന്നും ഇവർക്ക് എൽ.ടി.ടി.ഇ ബന്ധമുണ്ടാകാമെന്നും ക്രൈംബ്രാഞ്ച് നേരത്തേ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസി​െൻറ വിദേശ ബന്ധം സംശയനിഴലിൽ വന്നതോടെയാണ് അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്. 2006 ഏപ്രിൽ അഞ്ചിന് രാത്രി 8.50നാണ് വെണ്ണലയിലെ വസതിയിലെത്തിയ അജ്ഞാത സംഘം മോഹനെ വെടിവെച്ചു കൊന്നത്. 2006 ജൂൺ 19ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുെത്തങ്കിലും 2013ലാണ് സന്തോഷ് കുമാർ എന്ന കണ്ണനെ പിടികൂടിയത്. സ്പിരിറ്റ് കടത്തിൽ പങ്കാളിയായിരുന്ന കണ്ണൻ ദിണ്ഡിഗൽ പാണ്ഡ്യന് നൽകിയ 10 ലക്ഷത്തി​െൻറ ക്വട്ടേഷനിലാണ് മറ്റ് രണ്ടുപേർ ചേർന്ന് കൊല നടത്തിയതെന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം. പാണ്ഡ്യൻ 2010 ഫെബ്രുവരി എട്ടിന് തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലയാളികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അന്വേഷണം നീണ്ടുപോയത്. കണ്ണനെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തിെയങ്കിലും ഇത് പരാജയപ്പെട്ടിരുന്നു. സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ കെ.സി. കൃഷ്ണൻകുട്ടിക്കാണ് അന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.