പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ട് മാസം

പള്ളിക്കര: അമ്പലപ്പടി ജുമാമസ്ജിദിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിലധികം. പരാതി നൽകിയെങ്കിലും വാട്ടർ അതോറിറ്റിക്ക് അനക്കമില്ലെന്ന് നാട്ടുകാർ. ഒരു കിലോമീറ്ററിനുള്ളിൽ ഏഴ് സ്ഥലത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. വ്യാപകമായി പൈപ്പ് പൊട്ടൽ ആരംഭിച്ചതോടെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിക്ക് ഒരു വർഷം മുമ്പ് കിഴക്കമ്പലം മുതൽ പാടത്തിക്കര വരെ ഭാഗത്തെ റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതേത്തുടർന്ന് റോഡ് പൊളിഞ്ഞ് വാഹനയാത്ര ദുരിതമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നപ്പോഴാണ് വീണ്ടും ടാർ ചെയ്തത്. അന്നുമുതൽ പൈപ്പ് പൊട്ടലും ആരംഭിച്ചു. കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് പൊയ്യക്കുന്നം പദ്ധതി ആരംഭിച്ചത്. 16 കോടി മുടക്കി ഒരു വർഷം മുമ്പാണ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചത്. എന്നാൽ, ഇന്ന് കുടിവെള്ള പദ്ധതി 'കുള'മായ അവസ്ഥയിലാണ്. ഒരു മാസത്തിനിടെ 50ൽപരം സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി. നിലവിൽ സ്ഥാപിച്ച പൈപ്പുകളും നിലവാരം കുറഞ്ഞതാണെന്ന് ഇതോടെ ആരോപണം ശക്തമായി. നിർമാണത്തിലും അപാകതയുണ്ട്. പല ജോയൻറുകളും ഏതുസമയവും പൊട്ടുമെന്ന അവസ്ഥയാണ്. പൈപ്പുകൾ സ്ഥാപിച്ചശേഷം പ്രഷർ ചെക്ക് ചെയ്ത് പൈപ്പുകളുടെ നിലവാരം പരിശോധിക്കാത്തതാണ് വ്യാപകമായി പൈപ്പ് പൊട്ടാൻ കാരണമെന്ന് ആരോപണം ഉണ്ട്. പ്രശ്നത്തിൽ നാട്ടുകാർ പല പ്രാവശ്യം വാട്ടർ അതോറിറ്റിയിൽ പരാതി നൽകിയാലും നടപടി ഉണ്ടായിട്ടില്ല. ശക്തമായ വേനലിൽ കുടിവെള്ളത്തിന് നാട്ടുകാർ നെട്ടോട്ടത്തിലുള്ളപ്പോൾ പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളം പാഴാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.