നീർക്കുന്നം: . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം ജയകുമാറിെൻറ മൂന്ന് വയസ്സുള്ള പശുക്കുട്ടിയെയാണ് കൊല്ലാൻ ശ്രമിച്ചതായി പരാതി. വണ്ടാനം ഡെൻറൽ കോളജിന് സമീപത്തെ പാടത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. ജയകുമാർ പശുക്കുട്ടിയെ പാടത്ത് കെട്ടിയ ശേഷം വീട്ടിൽ പോയി തള്ളപ്പശുവിനെ കൊണ്ടുവന്നപ്പോഴാണ് ദയനീയകാഴ്ച ശ്രദ്ധയിൽപെട്ടത്. കിടാവിെൻറ കഴുത്തിലെ കയറുകൊണ്ട് കൈകാലുകൾ ബന്ധിച്ച് നിലത്തിട്ടിരിക്കുകയായിരുന്നു. മുഖം മണ്ണിലുറച്ച് അലറുകയും പിടയുകയും ചെയ്തു. കെട്ടഴിക്കാനായതിനാൽ രക്ഷിക്കാനായി. കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്നാം തവണയാണ് മിണ്ടാപ്രാണികളോട് ഈ ക്രൂരത കാട്ടുന്നതെന്ന് ജയകുമാർ പറഞ്ഞു. അതേസമയം, പാടത്തെ കാടിനരികിൽ കഞ്ചാവുമാഫിയ സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. പലപ്പോഴും പശുക്കളെ തീറ്റിക്കാൻ എത്തുന്നവർ ഇത്തരക്കാർക്ക് ശല്യമാകാറുണ്ട്. ഇവരുടെ പകയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പുന്നപ്ര പൊലീസിൽ പരാതി നൽകി. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുടങ്ങി. ഞായറാഴ്ച മൂന്ന്, 13 വാർഡ് -പറയകാട് ഗവ. യു.പി സ്കൂൾ, തിങ്കളാഴ്ച ഒമ്പതാം വാർഡ് -പഞ്ചായത്ത് ഒാഫിസ്, 20ന് ഏഴാം വാർഡ് -പഞ്ചായത്ത് ഒാഫിസ്, 21ന് 10ാം വാർഡ് -കൊച്ചുതട്ടാപറമ്പ് 91ാം നമ്പർ അംഗൻവാടി, 22ന് 14ാം വാർഡ് - തിരുമല എസ്.എസ് കലാമന്ദിരം, 23ന് 11ാം വാർഡ് -87ാം നമ്പർ അംഗൻവാടി, 24ന് 15ാം വാർഡ് -തുറവൂർ ടി.ഡി ഗവ. എൽ.പി സ്കൂൾ, 26ന് 12ാം വാർഡ് മരിയാപുരം പാരീഷ് ഹാൾ എന്നിവിടങ്ങളിലാണ് പുതുക്കൽ. പെൻഷൻ കൈപ്പറ്റുന്നവർ രേഖകൾ ഹാജരാക്കണം ആലപ്പുഴ: ആലപ്പുഴ നഗരസഭ കൊമ്മാടി, പൂന്തോപ്പ്, കാളാത്ത് വാർഡുകളിലെ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പെൻഷൻ രേഖകൾ, ആധാർ കാർഡിെൻറ കോപ്പി, വിധവ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന വില്ലേജ് ഒാഫിസറുടെ സാക്ഷ്യപത്രം/സമുദായ രക്ഷാധികാരി നൽകുന്ന സാക്ഷ്യപത്രം, കൗൺസിലറുടെ കത്ത്, സത്യവാങ്മൂലം എന്നീ രേഖകൾ സഹിതം 20ന് രാവിലെ 10ന് താഴെപറയുന്ന സ്ഥലങ്ങളിൽ ഹാജരാകണം. നഗരസഭയിൽ നേരിട്ട് രേഖകൾ നൽകിയിട്ടുള്ളവർ വീണ്ടും ഹാജരാക്കേണ്ടതില്ല. തുേമ്പാളി വാർഡ് -21ന് തുമ്പോളി ചർച്ച്, കൊമ്മാടി വാർഡ് -20ന് കൊമ്മാടി വായനശാല, പൂന്തോപ്പ് വാർഡ് -20ന് പപ്പു വായനശാല, കാളാത്ത് വാർഡ് -20ന് ഗംഗ വായനശാല, കൊറ്റംകുളങ്ങര, പുന്നമട വാർഡ് -21ന് പുന്നമട പള്ളി, നെഹ്റു േട്രാഫി, തിരുമല, പള്ളാത്തുരുത്തി വാർഡ് 22ന് ഗാന്ധിവിലാസം, കളർകോട് വാർഡ് -22ന് കളർകോട് കരയോഗം, കൈതവന 23ന് തലയിരുപ്പ് വീട്, പഴവീട് 23ന് തിരുവമ്പാടി യു.പി.എസ്, പാലസ് വാർഡ് -23നും മുക്കവലക്കൽ വാർഡ് 24നും കൗൺസിലറുടെ വസതി, ജില്ല കോടതി, തത്തംപള്ളി വാർഡ് 24ന് സി.വൈ.എം ഹാൾ എന്നിവിടങ്ങളിലാണ് എത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.