അരൂർ: എഴുപുന്നയിലെ ആക്രമിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി ഹൈമവതിയെ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ സന്ദർശിച്ചു. എഴുപുന്ന പഞ്ചായത്ത് 16ാം വാർഡ് ഉപതെരഞ്ഞെടുപ്പിനിടെ ആക്രമണത്തിനിരയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയാണ് ഹൈമവതി. അടിയന്തരമായി മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല പട്ടികജാതി-വർഗ ഓഫിസർക്ക് അദ്ദേഹം നിർദേശം നൽകി. നീതി കിട്ടുന്നതിന് സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പട്ടികജാതി കമീഷൻ സീനിയർ ഇൻെവസ്റ്റിഗേറ്റർ ധന്യ, പട്ടികജാതി മോർച്ച (ബി.ജെ.പി) സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. പുരുഷോത്തമൻ, ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് പെരുമ്പളം ജയകുമാർ, ജനറൽ സെക്രട്ടറി സി. മധുസൂദനൻ, എ.ബി. ഷാജി, എസ്. ദിലീപ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. എഴുപുന്നയിലെ പട്ടികജാതി കോളനിയും സംഘം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.