സിഡ്കോ:​ 2014ലെ അവിദഗ്​ധ തൊഴിലാളി നിയമനം ​ഹൈകോടതി റദ്ദാക്കി

കൊച്ചി: സജി ബഷീർ മാനേജിങ് ഡയറക്ടറായിരിക്കെ 2014ൽ സിഡ്കോയിലേക്ക് നടത്തിയ അവിദഗ്ധ ജീവനക്കാരുടെ തെരഞ്ഞെടുപ്പും നിയമനവും ഹൈകോടതി റദ്ദാക്കി. അൺ സ്കിൽഡ് വർക്കർ ഗ്രേഡ്-നാലിലേക്ക് നടത്തിയ 146 ഒഴിവിലേക്കുള്ള നിയമനമാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. നിയമന നടപടികളിൽ അപാകതയുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി സി.കെ. സുകേഷ് ഉൾപ്പെടെ നൽകിയ ഹരജികളിലാണ് വിധി. അവിദഗ്ധ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ എഴുത്തുപരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയവരെ ഒഴിവാക്കി കുറഞ്ഞ മാർക്ക് കിട്ടിയവരെ നിയമിച്ചെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. എഴുത്തുപരീക്ഷക്ക് 75 മാർക്കും ഇൻറർവ്യൂ, ഗ്രൂപ് ചർച്ച എന്നിവക്ക് 75 മാർക്കുമെന്ന നിലയിലാണ് നിശ്ചയിച്ചിരുന്നത്. രണ്ടിനത്തിലും 50 ശതമാനം വീതം. എന്നാൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചവർക്ക് അഭിമുഖത്തിലും ഗ്രൂപ് ചർച്ചയിലും മാർക്ക് കുറച്ചെന്നും കുറഞ്ഞ മാർക്ക് വാങ്ങിയവർക്ക് രണ്ടിലും കൂടുതൽ മാർക്ക് നൽകിയെന്നുമാണ് ഹരജിയിലെ ആരോപണം. ഉദ്യോഗാര്‍ഥികളെ െതരഞ്ഞെടുക്കുന്നതി​െൻറ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ തെരഞ്ഞെടുപ്പ് സമിതിക്ക് അധികാരമുണ്ടായിരുന്നില്ലെങ്കിലും അവര്‍ അത് ചെയ്തതായി കോടതി നിരീക്ഷിച്ചു. നിയമനത്തിനുള്ള വിജ്ഞാപനത്തിൽ ഗ്രൂപ് ചർച്ചയും അഭിമുഖവും ഉള്ളതായി പറഞ്ഞിരുന്നില്ല. നിയമനത്തിന് റാങ്ക് ലിസ്റ്റും തയാറാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പരിശോധിക്കുേമ്പാൾ സെലക്‌ഷൻ സമിതിയുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാണെന്നതിനാൽ നിയമനം റദ്ദാക്കുന്നതായി കോടതി ഉത്തരവിട്ടു. എഴുത്തുപരീക്ഷയുടെ മാർക്കി​െൻറ അടിസ്ഥാനത്തിൽ നിയമന നടപടികൾ പുനരാരംഭിക്കാനും സിഡ്കോക്ക് കോടതി നിർദേശം നൽകി. അഭിമുഖം ഉണ്ടെങ്കിൽ മൊത്തം മാർക്കി​െൻറ 12.2 ശതമാനത്തിലധികം ഇതിന് നീക്കിവെക്കരുത്. നിയമനത്തിന് സംവരണ നിയമങ്ങളടക്കം പാലിച്ച് മൂന്നുമാസത്തിനുള്ളിൽ പട്ടിക അന്തിമമാക്കി നിയമനം നടത്തണം. പുതിയ നിയമനം നടക്കുന്നതുവരെ ഇപ്പോൾ നിയമനം ലഭിച്ചവർക്ക് തുടരാമെന്നും വിധിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.