കേന്ദ്ര സർവകലാശാലകൾക്ക്​ കേരളത്തിലെ വിദ്യാർഥികളോട്​ വിവേചനമെന്ന്; ഹൈകോടതി വിശദീകരണം തേടി

കൊച്ചി: മാനവ വിഭവശേഷി വികസന വകുപ്പിനുകീഴിലെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ വിദ്യാർഥികളോട് വിവേചനം കാണിക്കുെന്നന്ന് ആരോപിക്കുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറി​െൻറ വിശദീകരണം തേടി. ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിലെ പിഎച്ച്.ഡി പഠനത്തിനുള്ള പ്രവേശന പരീക്ഷക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാത്ത നടപടി ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി സി.എച്ച്. അബ്ദുൽ ജബ്ബാര്‍ നൽകിയ ഹരജിയിലാണ് സിംഗിള്‍ െബഞ്ചി​െൻറ ഇടക്കാല ഉത്തരവ്. ബുധനാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. 2016ല്‍ 70 ശതമാനം മാര്‍ക്കോടെ മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹരജിക്കാരന് പ്രവേശന പരീക്ഷക്ക് നിശ്ചയിച്ച മാനദണ്ഡങ്ങെളല്ലാമുണ്ടെന്ന് ഹരജിയിൽ പറയുന്നു. ഇഫ്ലു നടത്തുന്ന കംപാരറ്റിവ് ലിറ്ററേച്ചര്‍ ആൻഡ് കള്‍ചറല്‍ സ്റ്റഡീസ് വിഷയത്തിലാണ് പിഎച്ച്.ഡിക്ക് അപേക്ഷിച്ചത്. ഒഴിവുകളില്‍ 45 ശതമാനം ഒ.ബി.സിക്കാർക്ക് സംവരണം ചെയ്തതാണ്. എന്നാൽ, ഒ.ബി.സി വിഭാഗത്തില്‍പെടുന്ന ഹരജിക്കാരന് ഹാള്‍ ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. വിശദീകരണം തേടിയെങ്കിലും മറുപടി നൽകിയില്ല. കേരളത്തില്‍നിന്നുള്ളവര്‍ക്ക് കൂട്ടത്തോടെ ഇത്തരത്തില്‍ അവസരം നിഷേധിക്കുന്നതായി ഹരജിയിൽ ആരോപിക്കുന്നു. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും ഹരജി തീര്‍പ്പാവുംവരെ പരീക്ഷാനടപടി മരവിപ്പിക്കണമെന്നുമാണ് ആവശ്യം. കേരളത്തിൽനിന്നുള്ള വിദ്യാർഥികളോട് വിവേചനം കാട്ടുന്നുണ്ടെങ്കിൽ അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസത്തിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനത്തെ അവഗണിക്കുന്നത് ശരിയല്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.