കുട്ടനാട്: കുട്ടനാട്ടില്‍ കർഷകരുടെ പേരിൽ നടത്തിയ വായ്പത്തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആരോപണവിധേയർ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ജില്ല സെഷന്‍സ് കോടതി തള്ളി. കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കൽ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ്, കര്‍ഷകസംഘം പ്രസിഡൻറ് കെ.ടി. ദേവസ്യ, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരുടെ ജാമ്യഹരജിയാണ് തള്ളിയത്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സിവില്‍ കേസായി പരിഗണിക്കണമെന്ന് ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേെസടുത്തിരിക്കുന്നത്. കൈനടി പൊലീസ് രജിസ്റ്റര്‍ ചെയ്തതടക്കം ഒമ്പത് പരാതികളിലാണ് കേസ്. മുന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതിനിെട റോജോ ജോസഫിനെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. കാവാലം വടക്കുംഭാഗം മുറിയില്‍ പള്ളിത്താനം പതിനഞ്ചില്‍ വീട്ടില്‍ പി.ജെ. മേജോ ആണ് കൈനടി പൊലീസില്‍ പരാതി നല്‍കിയത്. വ്യാജരേഖ ചമച്ച് തെൻറ പേരില്‍ വായ്പ എടുത്തെന്നാണ് പരാതി. 2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശസഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് മേജോ തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. എഫ്.ഐ.ആര്‍ തയാറാക്കി ക്രൈംബ്രാഞ്ചിന് കൈമാറിയതായി കൈനടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.