ജല മെട്രോ: ജര്‍മന്‍ സംഘം 20ന് കൊച്ചിയിലെത്തും

കൊച്ചി: ജല മെട്രോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജർമൻ ധനകാര്യ സ്ഥാപന പ്രതിനിധികൾ 20ന് കൊച്ചിയിലെത്തുമെന്ന് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാനേജിങ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ജലമെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പവുമില്ല. ബോട്ടി​െൻറ നിർമാണ സാമഗ്രികൾ, ടെൻഡർ എന്നിവയിലാണ് തീരുമാനത്തിലെത്താനുണ്ടായിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ജർമൻ ധനകാര്യ സ്ഥാപനവുമായി ധാരണയായെന്നും പദ്ധതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജര്‍മന്‍ സംഘം എത്തുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 22 വരെ അവർ കൊച്ചിയിലുണ്ടാകും. കൊച്ചി മെട്രോ കാക്കനാേട്ടക്ക് നീട്ടുന്നതിനുള്ള പദ്ധതിരേഖ പൂര്‍ത്തിയായെന്നും ഇത് സംസ്ഥാന സർക്കാറി​െൻറ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇത് കേന്ദ്രത്തിന് സമർപ്പിക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി അനൗപചാരിക ചര്‍ച്ച നടത്തിയെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. തൈക്കൂടത്തിനും പേട്ടക്കുമിടയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഭൂമി ഏറ്റെടുത്തു. പേട്ടക്കും -എസ്.എന്‍ ജങ്ഷനും ഇടക്കുള്ള അലൈന്‍മ​െൻറി​െൻറ കാര്യത്തിലും തീരുമാനമായി. എണ്ണക്കമ്പനികളുമായി ഈ മേഖലയിലെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തു. സംസ്ഥാന സര്‍ക്കാറില്‍നിന്ന് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം മെട്രോയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറില്‍നിന്ന് ധനസഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.