276 കോടിയുടെ ആലപ്പുഴ നഗര നവീകരണം മൂന്നുവർഷത്തിനകം പൂർത്തിയാക്കും ^തോമസ് ഐസക്

276 കോടിയുടെ ആലപ്പുഴ നഗര നവീകരണം മൂന്നുവർഷത്തിനകം പൂർത്തിയാക്കും -തോമസ് ഐസക് ആലപ്പുഴ: ആലപ്പുഴയുടെ സമഗ്രവികസനത്തിന് വഴിതുറക്കുന്ന 276 കോടിയുടെ നഗര നവീകരണ പദ്ധതി മൂന്നുവർഷത്തിനകം പൂർത്തിയാക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന കൈതവന-കല്ലുപാലം--കൈചൂണ്ടി--കൊമ്മാടി--തുമ്പോളി റോഡി​െൻറ പുനർനിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗര നവീകരണ പദ്ധതിയുടെ പ്രാരംഭ നടപടികളാണ് നടന്നുവരുന്നത്. അഴിമതിയുടെ പഴുതടച്ച് റോഡ് നവീകരണ വിപ്ലവത്തിനാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നേതൃത്വം നൽകുന്നത്. പൊതുമരാമത്ത് വകുപ്പിന് കിഫ്ബി വഴി ധാരാളം പണമാണ് നൽകുന്നത്. ആലപ്പുഴയിൽ മുപ്പാലം നാല് പാലമാക്കും. ജില്ല കോടതി, ശവക്കോട്ടപ്പാലം എന്നിവിടങ്ങളിൽ ഫ്ലൈഓവറും കിഴക്കൻ ബൈപാസും വരും. അടുത്ത വേനലിനകം ആലപ്പുഴയിലെ കനാലുകൾ ശുചീകരിക്കും. അതോടെ നഗരത്തി​െൻറ മുഖച്ഛായ മാറും -ധനമന്ത്രി വ്യക്തമാക്കി. നഗര നവീകരണത്തി​െൻറ ഭാഗമായി 41 കിലോമീറ്ററുള്ള 21 പൊതുമരാമത്ത് റോഡുകൾ നവീകരിക്കാൻ കരാർ നൽകിയതായി അധ്യക്ഷത വഹിച്ച മന്ത്രി ജി.സുധാകരൻ പറഞ്ഞു. 21 മാസത്തിനകം പൊതുമരാമത്ത് വകുപ്പ് കേന്ദ്ര--സംസ്ഥാന ഫണ്ടുൾെപ്പടെ 82,000 കോടിയാണ് ചെലവഴിച്ചത്. ഇതിൽ 72,000 കോടിയും കിഫ്ബിയിൽ നിന്നായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. 10 വർഷത്തിനിെട ഏറ്റവും കൂടുതൽ കേന്ദ്ര ഫണ്ട് നേടാൻ കഴിഞ്ഞത് ഇപ്പോഴാണ്. 63 ജോലികൾക്കായി 625 കോടിയാണ് മരാമത്ത്് വകുപ്പി​െൻറ ശിപാർശയിൽ ലഭിച്ചത്. കൈതവന--തുമ്പോളി റോഡിന് 11 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ്, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ദേശീയപാതവിഭാഗം ചീഫ് എൻജിനീയർ പി.ജി. സുരേഷ്‌കുമാർ, കൗൺസിലർമാരായ ഡി.ലക്ഷ്മണൻ, ഷീലാ ജ്യോതിമോൾ, എക്‌സിക്യൂട്ടിവ് എൻജിനീയർ എസ്. സജീവ്, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഗതാഗതം നിരോധിച്ചു ആലപ്പുഴ: ചേർത്തല- അന്ധകാരനഴി പൊഴിക്ക് വടക്കുള്ള െറഗുലേറ്ററിനോട് ചേർന്ന പാലം കാലപ്പഴക്കത്താൽ ബലക്ഷയത്തിലായതിനാൽ എല്ലാവിധ ഗതാഗതവും അറിയിപ്പ് ഉണ്ടാകുംവരെ നിരോധിച്ചു. ബസുകൾ യാത്രക്കാരെ പൂർണമായും ഇറക്കിയശേഷമേ പോകാവൂവെന്നും ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.