നാടൻ കിട്ടാനില്ല; കുട്ടനാട്ടിലും ആന്ധ്ര വളർത്ത്​ കരിമീനുകള്‍

അമ്പലപ്പുഴ: കരിമീനി​െൻറ ലഭ്യത കുറഞ്ഞതോടെ കുട്ടനാട്ടിലെത്തുന്നത് ആന്ധ്രയിലെ വളര്‍ത്ത് കരിമീനുകള്‍. ദേശീയപാതയോരങ്ങളില്‍ തട്ടുകളില്‍ നിരത്തിവെച്ച മീനുകള്‍ വാങ്ങാൻ വലിയ തിരക്കാണ്. കാണുമ്പോള്‍ കുട്ടനാട്ടിലേതാണെന്നാണ് വാങ്ങുന്നവർ കരുതുന്നത്. എന്നാല്‍, ഇവയെല്ലാം ആന്ധ്ര മീനുകളാണ് എന്നാരും തിരിച്ചറിയുന്നില്ല. ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപത്തും എ.സി റോഡി​െൻറ വശങ്ങളിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്. കുട്ടനാടൻ മീനി​െൻറ ലഭ്യതക്കുറവ് മുതലാക്കിയാണ് വ്യാപാരികള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകള്‍ വിറ്റഴിക്കുന്നത്. ഇതില്‍ കൂടുതലും കരിമീനുകളാണ്. വേമ്പനാട്ടുകായലില്‍ നിന്നുള്ള മത്സ്യ ലഭ്യത കുറഞ്ഞതാണ് നാടന്‍മീനുകള്‍ക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്. മുമ്പ് പ്രതിദിനം 2500 മുതല്‍ 3000 കിലോ കരിമീന്‍ വേമ്പനാട്ടുകായലില്‍നിന്ന് മാത്രം തണ്ണീര്‍മുക്കത്ത് ലഭിച്ചിരുന്നിടത്ത് ഇന്ന് 1000 കിലോയില്‍ താഴെ മാത്രമാെണന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ധാരാളമാെയത്തുന്ന ഹൗസ് ബോട്ടുകളിലും റിസോര്‍ട്ടുകള്‍ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും പ്രധാന ഭക്ഷണ ഇനമായിരുന്നു കരിമീന്‍. എന്നാല്‍, ലഭ്യത കുറഞ്ഞതോടെ കുറവ് നികത്താന്‍ ആന്ധ്രയില്‍ നിന്നും ടണ്‍കണക്കിന് കരിമീനാണ് ദിവസേന ജില്ലയില്‍ എത്തിക്കുന്നത്. പരമാവധി 250 രൂപക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നും ലഭിക്കുന്ന ഇത്തരം മീനിന് 500 മുതല്‍ 750 രൂപ വരെ വിലയിട്ടാണ് കച്ചവടം. കാഴ്ചയിൽ സാമ്യമുള്ളതിനാല്‍ നാടനും വരവും തിരിച്ചറിയാന്‍ കഴിയാത്തതും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മറ്റ് നാട്ടുമീനുകളുടെ ലഭ്യതയും കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ധാരാളമായി കണ്ട ചെമ്പല്ലി, കാരി, വരാല്‍ തുടങ്ങിയ നാടന്‍മീനുകളുടെ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. ധനസഹായം കിട്ടാത്തവർ 19നകം അപേക്ഷിക്കണം ആലപ്പുഴ: കഴിഞ്ഞ നവംബർ, ഡിസംബർ മാസത്തിലെ ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായമായി അനുവദിച്ച 2000 രൂപ ലഭിച്ചിട്ടില്ലാത്തവർ 19നകം അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവനിൽ നൽകണമെന്ന് ഫിഷറീസ് ഉപഡയറക്ടർ അറിയിച്ചു. സാക്ഷരത േപ്രരക്മാർ ഓണറേറിയം കൈപ്പറ്റണം ആലപ്പുഴ: സാക്ഷരത േപ്രരക്മാരുടെ ജനുവരി, ഫെബ്രുവരി മാസത്തെ ഓണറേറിയം ജില്ല ഓഫിസിൽനിന്നും കൈപ്പറ്റണമെന്ന് ജില്ല േപ്രാജക്ട് കോഒാഡിനേറ്റർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടും ജില്ല ഓഫിസിൽ ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.