കായംകുളം: നവീകരിച്ച നഗരസഭ ഓഫിസ് കെട്ടിടത്തിെൻറ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് 2.30ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കുമെന്ന് ചെയർമാൻ എൻ. ശിവദാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോകബാങ്കിെൻറ സഹായത്താൽ 50 ലക്ഷം മുടക്കിയാണ് നവീകരണം നടത്തിയത്. ഇതോടനുബന്ധിച്ച പ്ലാസ്റ്റിക് ഷഡിങ് യൂനിറ്റ്, മെറ്റീരിയൽ ഫെസിലിറ്റി സെൻറർ എന്നിവ യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനങ്ങൾക്ക് നഗരസഭയിൽ നിന്നുള്ള സേവനം വേഗത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രൻഡ് ഒാഫിസാണ് പ്രധാനമായും നവീകരിച്ചത്. രണ്ടാംഘട്ടത്തിൽ കൗൺസിൽ ഹാൾ അടക്കമുള്ളവയിൽ കാര്യമായ മാറ്റം വരുത്തുകയും ഒാഫിസ് പൂർണമായി കമ്പ്യൂട്ടർവത്കരിക്കുകയും ചെയ്യും. കൗൺസിലിെൻറ അനുമതിയോടെയാണ് ഉദ്ഘാടനം സംഘടിപ്പിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ അറിയിച്ചു. വാർത്തസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൻ ആർ. ഗിരിജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ആറ്റക്കുഞ്ഞ്, കരിഷ്മ ഹാഷിം എന്നിവരും പങ്കെടുത്തു. അതേസമയം, ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ ഡി. അശ്വനിദേവ് അറിയിച്ചു. നഗരസഭയിൽ പ്രശ്നാധിഷ്ഠിത പിന്തുണ നൽകുന്ന ബി.ജെ.പിയെ ചടങ്ങിൽ അവഗണിച്ച നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി മാന്നാർ: തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച ബി.ജെ.പി നടപടിയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. എണ്ണക്കാട് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ആൽത്തറ ജങ്ഷൻ വഴി ബുധനൂർ പഞ്ചായത്ത് ഓഫിസിന് സമീപം സമാപിച്ചു. സമ്മേളനം സി.പി.എം സംസ്ഥാന സമിതി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. സുരേഷ് കലവറ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, നേതാക്കളായ പി. വിശ്വംഭര പണിക്കർ, പുഷ്പലത മധു, ജി. രാമകൃഷ്ണൻ, വി.കെ. തങ്കച്ചൻ, എൻ. സുധാമണി, ഉഷ മുരളി, എ.എസ്. ഷാജികുമാർ, ജി. സോമൻ നായർ എന്നിവർ സംസാരിച്ചു. മെഗാ തൊഴില്‍മേള; വേദി മാറ്റി ചെങ്ങന്നൂര്‍: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇൻറഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രീസും സംയുക്തമായി ഞായറാഴ്ച നടത്താനിരുന്ന മെഗാ തൊഴില്‍മേള ചെങ്ങന്നൂര്‍ തിട്ടമേല്‍ ചിന്മയ വിദ്യാലയത്തിലേക്ക് മാറ്റിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം സബ് റീജനല്‍ എംപ്ലോയ്മെൻറ് ഓഫിസര്‍ പി.ജി. രാമചന്ദ്രന്‍ അറിയിച്ചു. ഫോൺ: 0471-2332113, 8304009409.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.